ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാര്‍ മോഷണം പോയി

ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ കാര്‍ മോഷണം പോയി

സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള കാര്‍ മോഷണം പോയി. ഈമാസം 19-നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ കാര്‍ മോഷണം പോയത്. തെക്കു കിഴക്കൻ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലെ സർവ്വീസ് കേന്ദ്രത്തിൽനിന്നാണ് വാഹനം കാണാതായത്. സർവ്വീസ് സെന്‍ററിൽ വാഹനം ഏൽപിച്ച ശേഷം ഡ്രൈവര്‍ ജോഗീന്ദർ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി തിരികെവന്നപ്പോഴാണ് വാഹനം മോഷണം പോയത് അറിയുന്നത്.

ജോഗീന്ദറിന്‍റെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഗുരുഗ്രാം ഭാഗത്തേക്ക് കാര്‍ അവസാനമായി ഓടിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com