'സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്': ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
'സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്': ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍

ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത്‌ പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണ്. കൃഷ്ണയ്ക്കും അക്കാദമിയ്ക്കും അഭിനന്ദനമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് അക്കാദമിയുടെ വാര്‍ഷിക സംഗീത കോണ്‍ഫറന്‍സില്‍ നിന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞരായ രഞ്ജിനി,ഗായത്രി സഹോദരിമാര്‍ പിന്മാറുകയായിരുന്നു. എക്സിലൂടെയാണ് സഹോദരിമാർ ഈ വിവരം അറിയിച്ചത്. പെരിയാറിനെ മഹത്വവത്കരിക്കയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം നൽകുകയും ചെയ്ത കൃഷ്ണയെ ആദരിക്കുന്നത് ധർമ്മത്തിന് എതിരാകുമെന്നായിരുന്നു ​സംഗീതജ്ഞരായ സഹോദരിമാരുടെ വാദം. ടിം എം കൃഷ്ണ കർണാടക സംഗീത ലോകത്തിന് സാരമായ ദോഷമുണ്ടാക്കിയെന്നാണ് സഹോദരിമാരുടെ ആരോപണം. സംഗീതത്തിന്റെ ആത്മീയ സ്വഭാവം നിരന്തരമായി നിഷേധിക്കുന്ന വ്യക്തിയാണ് ടി എം കൃഷ്ണയെന്നും ഇവർ വിമർശിച്ചിരുന്നു. ത്യാഗരാജന്‍, എം എസ് സുബ്ബലക്ഷ്മി അടക്കമുള്ള കർണാടക സംഗീത ലോകത്തുള്ളവരുടെ ചിന്തകളെയും ടി എം കൃഷ്ണ മുറിവേൽപ്പിച്ചുവെന്നും സഹോദരിമാർ പറഞ്ഞു. ടി എം കൃഷ്ണ അധ്യക്ഷനായ സമ്മേളനത്തിൽ നിന്ന് വേദിക് പ്രഭാഷകൻ ദുഷ്യന്ത് ശ്രീധറും പിന്മാറിയിരുന്നു.

'സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്': ടി എം കൃഷ്ണയ്ക്ക് പിന്തുണയുമായി എം കെ സ്റ്റാലിന്‍
'സുരേഷ് ഗോപി വിളിച്ച പരിപാടിയിൽ പങ്കെടുക്കില്ല'; നിലപാട് വ്യക്തമാക്കി ആർ എൽ വി രാമകൃഷ്‌ണൻ

സംഗീതജ്ഞരായ സഹോദരിമാരെ പിന്തുണച്ച് കഴിഞ്ഞ ദിവസം ബിജെപി രം​ഗത്തെത്തിയിരുന്നു. സംഗീതജ്ഞരായ സഹോദരിമാർക്ക് ബിജെപി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മ്യൂസിക് അക്കാദമിയുടെ പവിത്രത തകർക്കാനുള്ള ശ്രമമാണ് കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിലൂടെയെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. കർണാടക സം​ഗീതത്തിൽ വിഭജനത്തിനും വെറുപ്പിനും ഇടം കൊടുക്കില്ലെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. അതേസമയം ടി എൻ കൃഷ്ണയെ പിന്തുണച്ച് കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലുള്ളവർ രം​ഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com