കെ പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്ന്, എം കെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിച്ച് ​ഗവർണർ; മഞ്ഞുരുകലോ?

ഡിഎംകെ നേതാവായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കെ പൊൻമുടിയുടെ സത്യപ്രതിജ്ഞ ഇന്ന്, എം കെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിച്ച് ​ഗവർണർ; മഞ്ഞുരുകലോ?

ചെന്നൈ: തമിഴ്നാട് മന്ത്രിയായി കെ പൊൻമുടി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് ഗവർണർ ടി എൻ രവി കത്ത് നല്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ചടങ്ങ്. ഡിഎംകെ നേതാവായ കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.

എന്നാൽ, ഇന്നലെ ഹർജി പരി​ഗണിച്ച കോടതി, മന്ത്രിയെ തിരിച്ചെടുക്കാനാവില്ലെന്ന് ​ഗവർണർക്ക് എങ്ങനെ പറയാനാകുമെന്ന് ചോദിച്ചു. ​ഗവർണർ സംസ്ഥാനത്ത് എന്താണ് ചെയ്യുന്നതെന്നും കോടതി ചോദിച്ചു. പരാതിയിൽ സർക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ​ഗൗരവത്തോടെ കാണുന്നുവെന്നും കോടതി വ്യക്തമാക്കി. പൊന്മുടിയുമായി ബന്ധപ്പെട്ട് കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവിനെ മറികടന്ന് ഒരു തീരുമാനമെടുക്കാൻ ​ഗവർണർക്ക് എങ്ങനെ കഴിയുന്നെന്നും കോടതി ചോദിച്ചു. ഈ വിവരങ്ങൾ ​ഗവർണർ ടി എൻ രവിയെ അറിയിക്കാൻ അറ്റോർണി ജനറലിന് കോടതി നിർദ്ദേശം നൽ‌കുക​യും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com