പെൺകുട്ടിക്ക് നേരെ നിരന്തരമായി ലൈംഗിക പീഡനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കുടുംബത്തിന്റെ കൂടി സഹായത്തോടെ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് 15 കാരിയുടെ ആരോപണം

dot image

ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചതിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അറസ്റ്റിൽ. അസ്സം ഡിഎസ്പി കിരൺ നാഥാണ് അറസ്റ്റിലായത്. കിരണിന്റെ വീട്ടിൽ ജോലിക്കായാണ് കുട്ടിയെ കൊണ്ടുവന്നത്. തുടർന്ന് കുടുംബത്തിന്റെ കൂടി സഹായത്തോടെ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നുവെന്നാണ് 15 കാരിയുടെ ആരോപണം.

കുട്ടിയുടെെ കുടുംബം ശനിയാഴ്ച പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും കിരണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കിരൺ നാഥിനെ അറസ്റ്റ് ചെയ്തതെന്ന് അസ്സം ഡിജിപി ഗ്യാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ലൈംഗികാതിക്രമം നടക്കുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും ഡിജിപി എക്സിൽ കുറിച്ചു.

ഐപിസി 376 (16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കൽ), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തൽ), പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പൊലീസ് പെൺകുട്ടിയുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുയാണെന്നും പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image