രണ്ടാം കർഷക സമരം എന്തിന്? ബിജെപി എങ്ങനെ നേരിടും?

കേന്ദ്രത്തിനെതിരായ കർഷകരുടെ ഈ രണ്ടാം സമരം എന്തിനാണ്?
രണ്ടാം കർഷക സമരം എന്തിന്? ബിജെപി എങ്ങനെ നേരിടും?

വീണ്ടുമൊരു കർഷക സമരത്തിന് രാജ്യം സാക്ഷിയാവുകയാണ്. 2000ത്തിലധികം ട്രാക്ടറുകളിൽ കാൽലക്ഷത്തോളം വരുന്ന കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ഡൽഹിയിലേക്ക് എത്തുന്നത്. കേന്ദ്രത്തിനെതിരായ കർഷകരുടെ ഈ രണ്ടാം സമരം എന്തിനാണ്?

2020-ല്‍ തുടങ്ങി 2021-ല്‍ അവസാനിച്ച കര്‍ഷക സമരം, നരേന്ദ്ര മോദി സർക്കാരിന് കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു. അന്ന്, വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ഷകരോട് മാപ്പു പറയേണ്ടിവന്നു. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരന്റി ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കർഷകരുടെ സമ്പൂർണ കടം എഴുതിത്തള്ളുക, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ, 2020-21 ലെ പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2023-ൽ ദില്ലി ചലോ പ്രഖ്യാപിച്ചത്.

ആരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്?

സംയുക്ത കിസാൻ മോർച്ച നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ദില്ലി ചലോ' എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കുന്നത്. 2020-ലെ പ്രതിഷേധത്തിൻ്റെ രണ്ട് പ്രമുഖ നേതാക്കളായിരുന്നു രാകേഷ് ടികായത്തും ഗുർനാം സിംഗ് ചാരുണിയും. എന്നാൽ, നാലുവർഷത്തിനുശേഷം വീണ്ടും കർഷകർ തെരുവിലിറങ്ങുമ്പോൾ ഇരുവരും മുൻപന്തിയിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്. സംയുക്ത കിസാൻ മോർച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളും കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവാൻ സിംഗ് പന്ദേറുമാണ് ഇപ്പോൾ മുൻനിരയിലുള്ളത്.

2020-ൽ കർഷകർക്ക് രാജ്യ തലസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞു, എന്നാൽ ഇത്തവണ ഭരണകൂടം കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പിവേലി, സിമൻ്റ് ബാരിക്കേഡ് തുടങ്ങിയവകൊണ്ട് ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്. ഡൽഹിയിൽ 144 ഏർപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകരുടെ വരവ് തടയാനായി ഹരിയാന പഞ്ചാബ് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. അംബാല അതിര്‍ത്തിയില്‍ ആയിരക്കണക്കിന് പൊലീസുകാരെ അണിനിരത്തിയിട്ടുണ്ട്. ട്രാക്ടറുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ത്, ഹിസാര്‍, ഫതേഹാബാദ്, സിര്‍സ ജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

രണ്ടാം കർഷക സമരം എന്തിന്? ബിജെപി എങ്ങനെ നേരിടും?
ദില്ലി ചലോ, കർഷകരുടെ പ്രതിഷേധ മാർച്ച് ഇന്ന്; അതിർത്തിയിൽ ട്രാക്ടറുകൾ തടയാൻ നീക്കം, കനത്ത സുരക്ഷ

കര്‍ഷക രോഷം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ദില്ലി ചലോ മാർച്ചിന് മുമ്പ് തന്നെ സർക്കാർ ചർച്ചകൾ ആരംഭിച്ചിരുന്നു. കർഷക നേതാക്കളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഫെബ്രുവരി എട്ടിനും രണ്ടാമത്തെ കൂടിക്കാഴ്ച ഫെബ്രുവരി 12-നും നടന്നു. 2020-21 പ്രക്ഷോഭത്തിൽ രജിസ്റ്റർ ചെയ്ത കർഷകർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. എന്നാൽ താങ്ങു വില അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായിരുന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുകയാണ്. കര്‍ഷക രോഷം കടുക്കാതിരിക്കാൻ എന്തൊക്കെ തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തുമെന്നാണ് ഇനി കാണേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com