'കാഴ്ചക്കാരായിരിക്കാന്‍ കഴിയില്ല'; സന്ദേശ്ഖാലിയിൽ മമത ബാനർജിയെ വിമർശിച്ച് സ്മൃതി ഇറാനി

'കാഴ്ചക്കാരായിരിക്കാന്‍ കഴിയില്ല'; സന്ദേശ്ഖാലിയിൽ മമത ബാനർജിയെ വിമർശിച്ച് സ്മൃതി ഇറാനി

വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ലക്ഷ്യമിടുകയാണെന്ന് അവർ ആരോപിച്ചു

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിവാഹിതരായ ഹിന്ദു യുവതികളെ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ലക്ഷ്യമിടുകയാണെന്ന് അവർ ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

ദുരനുഭവങ്ങൾ പങ്കുവച്ച സ്ത്രീകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ എല്ലാവരും അന്വേഷിച്ച വ്യക്തിയാണ് ഷെയ്ഖ് ഷാജഹാനെന്നും റേഷൻ കുംഭകോണ കേസിൽ ഇഡി അന്വേഷിക്കുന്ന പ്രതിയാണിയാളെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. പൗരന്മാർ എന്ന നിലയിൽ നമുക്ക് നിശബ്ദരായ കാഴ്ചക്കാരാകാൻ കഴിയുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു.

'കാഴ്ചക്കാരായിരിക്കാന്‍ കഴിയില്ല'; സന്ദേശ്ഖാലിയിൽ മമത ബാനർജിയെ വിമർശിച്ച് സ്മൃതി ഇറാനി
ദില്ലി ചലോ, കർഷകരുടെ പ്രതിഷേധ മാർച്ച് ഇന്ന്; അതിർത്തിയിൽ ട്രാക്ടറുകൾ തടയാൻ നീക്കം, കനത്ത സുരക്ഷ

അതേസമയം, സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ 10 അംഗ സംഘത്തെ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com