സോണിയാ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാ സ്ഥാനാർത്ഥി?;പ്രിയങ്ക ഗാന്ധി റായ്ബറേലിയില് മത്സരിച്ചേക്കും

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

dot image

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ. തങ്ങളുടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഹിമാചല് പ്രദേശ്, തെലങ്കാന കോണ്ഗ്രസ് നേതൃത്വങ്ങള് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജസ്ഥാനില് നിന്ന് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്ഡ് എത്തുകയായിരുന്നുവെന്നാണ് വിവരം.

ഗാന്ധിയെ കൂടാതെ അഭിഷേക് മനു സിംഗ്വി, അജയ് മാക്കൻ, അഖിലേഷ് പ്രസാദ് സിംഗ് എന്നിവരും ഈ ആഴ്ച പുറത്തുവരുന്ന പാർട്ടി പട്ടികയില് ഇടംപിടിച്ചേക്കും. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നാണ് നടക്കുക. ഫെബ്രുവരി 15ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

എവറസ്റ്റ് കയറുന്നതിന് മുൻപ് ഇനി മലമൂത്ര വിസർജ്ജനത്തിനായി രണ്ട് ബാഗുകൾ നൽകും

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ആഴ്ച സോണിയാ ഗാന്ധിയോട് സംസ്ഥാനത്തെ ഖമ്മം സീറ്റിൽ നിന്ന് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ കാണുന്നതിനാലാണ് അഭ്യർത്ഥന നടത്തിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

dot image
To advertise here,contact us
dot image