കാക്ക മുട്ടൈ സംവിധായകൻ എം മണികണ്ഠന്റെ വീട്ടിൽ മോഷണം; പണവും സ്വർണ്ണവും കവർന്നു

ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും സംവിധായകന്റെ വീട്ടിൽ നിന്ന് കവർന്നെടുത്തു
കാക്ക മുട്ടൈ സംവിധായകൻ എം മണികണ്ഠന്റെ വീട്ടിൽ മോഷണം; പണവും സ്വർണ്ണവും കവർന്നു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകൻ എം മണികണ്ഠന്റെ ഉസിലംപട്ടിയിലെ വീട്ടിൽ മോഷണം. ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണ്ണവും സംവിധായകന്റെ വീട്ടിൽ നിന്ന് കവർന്നെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മണികണ്ഠൻ ഇപ്പോൾ സിനിമാ തിരക്കുകൾ മൂലം ചെന്നൈയിലാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റിന്റും ഡ്രൈവറുമാണ് ഉസിലംപട്ടിയിലെ വീടിന്റെ മേൽനോട്ടം വഹിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുപോയി വന്ന ഡ്രൈവർ, വീടിന്റെ ഗേറ്റ് തുറന്നു കിടക്കുന്നത് കാണുകയും, തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുത്തു. മോഷ്ടാക്കൾക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കാക്ക മുട്ടൈ സംവിധായകൻ എം മണികണ്ഠന്റെ വീട്ടിൽ മോഷണം; പണവും സ്വർണ്ണവും കവർന്നു
'ടിവികെ എന്ന പേര് ഞങ്ങൾ ഉപയോഗിക്കുന്നത്'; വിജയ്‌യുടെ പാർട്ടിക്കെതിരെ വക്കീല്‍ നോട്ടിസ്

കാക്ക മുട്ടൈ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ വ്യക്തിയാണ് എം മണികണ്ഠൻ. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം മികച്ച കുട്ടികൾക്കുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കരവും സ്വന്തമാക്കിയിരുന്നു. ആണ്ടവൻ കട്ടളൈ, കടൈസി വ്യവസായി തുടങ്ങിയ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com