ഗ്യാന്‍വാപി: അടച്ചിട്ട നിലവറ ഭാഗത്തും പുരാവസ്തു വകുപ്പിന്റെ സര്‍വ്വേ വേണമെന്ന് ഹര്‍ജി

മസ്ജിദില്‍ എഎസ്‌ഐ സര്‍വ്വേ ആവശ്യപ്പെട്ട ഹിന്ദു വിഭാഗമാണ് നിലവറകളിലും സര്‍വ്വേ നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയത്
ഗ്യാന്‍വാപി: അടച്ചിട്ട നിലവറ ഭാഗത്തും പുരാവസ്തു വകുപ്പിന്റെ സര്‍വ്വേ വേണമെന്ന് ഹര്‍ജി

ഡൽഹി: ഗ്യാന്‍വാപി മസ്ജിദിലെ അടച്ചിട്ട നിലവറ ഭാഗത്തും പുരാവസ്തു വകുപ്പിന്റെ സര്‍വ്വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. മസ്ജിദില്‍ എഎസ്‌ഐ സര്‍വ്വേ ആവശ്യപ്പെട്ട ഹിന്ദു വിഭാഗമാണ് നിലവറകളിലും സര്‍വ്വേ നടത്തണമെന്ന ആവശ്യം ഉയര്‍ത്തിയത്. വാരണസി ജില്ലാ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ബാക്കിയുള്ള നിലവറകളിലും സര്‍വ്വേ നടത്തി വ്യക്തത വരുത്തേണ്ടത് ഗ്യാന്‍വാപി മസ്ജിദ് പരിസരത്തിന്റെ സ്വഭാവം മനസിലാക്കുന്നതിന് ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വടക്ക് ദിക്കിലെ അഞ്ച് നിലവറകള്‍ പരിശോധിക്കണമെന്നാണ് ആവശ്യം. ഇതുവഴിയുള്ള പ്രവേശനം വിലക്കിയ സാഹചര്യത്തിലായിരുന്നു എഎസ്‌ഐയ്ക്ക് സര്‍വ്വേ നടത്താന്‍ കഴിയാതിരുന്നത്. ഗ്യാന്‍ വാപി മസ്ജിദിന്റെ രൂപത്തിന് നാശം സംഭവിക്കാതെ സര്‍വ്വേ നടത്താന്‍ എഎസ്‌ഐയ്ക്ക് കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. തെഹ്ഖാന പരിസരത്ത് ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍വേ ആവശ്യവുമായി ഹിന്ദു വിഭാഗം രംഗത്തെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com