
ന്യൂഡല്ഹി: എന്ഡിഎ സര്ക്കാര് രാജ്യത്തെ ഇരുട്ടില് നിന്നും കര കയറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ വോട്ടുകള് ഇന്ത്യയുടെ ഭാവി തീരുമാനിക്കുമെന്നും യുവ വോട്ടര്മാരോടായി പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ യുവജനസംഘടന സംഘടിപ്പിച്ച പരിപാടിയില് യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള 25 വര്ഷങ്ങളില് ജീവിച്ച യുവതലമുറയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുപോലെ അടുത്ത 25 വര്ഷത്തിനുള്ളില് രാജ്യത്തെ വികസിപ്പിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്ക്കുണ്ടെന്നും മോദി പറഞ്ഞു. യുവജനങ്ങള് അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനും എതിരാണ്. കുടുംബാധിപത്യ പാര്ട്ടികള് യുവാക്കളെ മുന്നോട്ട് പോകാന് അനുവദിക്കില്ലെന്നും മോദി വിമര്ശിച്ചു. യുവജന വിരുദ്ധ നയങ്ങളാണ് ഇത്തരം പാര്ട്ടികള് സ്വീകരിക്കുക. നിങ്ങളുടെ വോട്ട് അവരെ പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബംഗാളില് ഇന്ഡ്യാ സഖ്യം തകർത്തത് അധിര് രഞ്ജന് ചൗധരി; ഡെറിക് ഒബ്രിയാന് എം പിയുവജനങ്ങള്ക്കാണ് എപ്പോഴും തന്റെ പാര്ട്ടി പ്രാമുഖ്യം നല്കിയത്. നിങ്ങളുടെ സ്വപ്നങ്ങള് യാഥാര്ത്ഥമാക്കും എന്നതാണ് മോദി ഗ്യാരണ്ടിയെന്നും നരേന്ദ്രമോദി പറഞ്ഞു. ചില മാധ്യമങ്ങള് മോദി ബുലന്ദ്ഷെഹറില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുമെന്ന്. എന്നാല് വികസനത്തിനാണ് മോദി തുടക്കമിട്ടതെന്നും മോദി പറഞ്ഞു.