മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ ഉദ്ധവ് താക്കറെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഷിന്‍ഡെ പക്ഷത്തെ ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം നല്‍കിയ പരാതി തള്ളിയായിരുന്നു സ്പീക്കറുടെ തീരുമാനം.
മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ ഉദ്ധവ് താക്കറെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിന് അനുകൂലമായി തീരുമാനമെടുത്ത സ്പീക്കറുടെ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. നിയമസഭാ സ്പീക്കര്‍ നര്‍വേക്കറുടെ തീരുമാനം സുപ്രിംകോടതിയെ അപമാനിക്കുന്നതാണെന്നും ജനാധിപത്യത്തെ കൊന്നുവെന്നുമാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആക്ഷേപം. ബിജെപിക്ക് ഒപ്പമുള്ള ഷിന്‍ഡെ പക്ഷത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സ്പീക്കര്‍ തീരുമാനമെടുത്തതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ഷിന്‍ഡെ പക്ഷത്തെ ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം നല്‍കിയ പരാതി തള്ളിയായിരുന്നു സ്പീക്കറുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com