'സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ബാധിച്ചു'; രാജസ്ഥാനിലെ പരാജയം അവലോകനം ചെയ്ത് കോണ്‍ഗ്രസ്

കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്നു
'സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ബാധിച്ചു'; രാജസ്ഥാനിലെ പരാജയം അവലോകനം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് അവലോകനം നടത്തുന്നതിനായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സോണിയ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഹൈക്കമാന്‍ഡ് യോഗം ചേര്‍ന്നു. സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് പരാജയത്തിന് കാരണമായെന്ന് പല നേതാക്കളും യോഗത്തിൽ കുറ്റപ്പെടുത്തി. അശോക് ഗെഹ്ലോട്ടിന് നേരെ നേരിട്ട് ആക്രമണമുണ്ടായില്ലെങ്കിൽ പോലും എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കാൻ അദ്ദേഹം നിർബന്ധിച്ചതായി പാർട്ടി നേതാക്കൾ പറഞ്ഞു.

50 എംഎൽഎമാർക്ക് നേരെ വലിയ ഭരണവിരുദ്ധത വികാരം രൂപപെട്ടതായി പാർട്ടിയുടെ ആഭ്യന്തര സർവേകൾ കാണിച്ചിരുന്നെങ്കിലും വിമത നീക്കം ഭയന്ന് പാർട്ടി അവർക്ക് ടിക്കറ്റ് നിഷേധിച്ചില്ല. വീണ്ടും മത്സരിച്ച ഗെഹ്ലോട്ട് സർക്കാരിലെ 25 മന്ത്രിമാരിൽ 18 പേരും പരാജയപ്പെട്ടു. സർവേകളിൽ വോട്ടർമാരുടെ അതൃപ്തി നേരിടുന്നതായി കണ്ട സിറ്റിങ് എംഎൽഎമാരെ മാറ്റേണ്ടതായിരുന്നുവെന്നും എന്തുകൊണ്ട് അത് സംഭവിച്ചില്ല എന്ന് ആശ്ചര്യപ്പെടുന്നതായും നിരവധി നേതാക്കൾ ചോദിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ഒരാളെ കേന്ദ്രീകരിച്ചായിരുന്നുവെന്ന് ചില നേതാക്കള്‍ പറഞ്ഞു.

'സിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ബാധിച്ചു'; രാജസ്ഥാനിലെ പരാജയം അവലോകനം ചെയ്ത് കോണ്‍ഗ്രസ്
ഗുജറാത്ത് ഹൈവേയിൽ വ്യാജ ടോൾ പ്ലാസ നിർമ്മിച്ച് തട്ടിപ്പ്; ഒന്നര വർഷത്തിൽ പിരിച്ചത് 75 കോടി

അതേസമയം, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പാർട്ടി മികച്ച പ്രചാരണമാണ് നടത്തിയതെന്ന് ഗെഹ്ലോട്ട് പറഞ്ഞു. പ്രചാരണമെന്നാൽ ഹോർഡിംഗുകളും പോസ്റ്ററുകളും സ്ഥാപിക്കലും റാലികൾ നടത്തലും മാത്രമല്ലെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തോൽവിക്ക് കാരണമായ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുമെന്ന് രാജസ്ഥാന്‍ എഐസിസിയുടെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവ പറഞ്ഞു.

'ഞങ്ങൾക്ക് ബിജെപിയേക്കാൾ അൽപ്പം കുറവ് വോട്ടുകളാണ് ലഭിച്ചത്. ഞങ്ങളുടെ പല സ്ഥാനാർത്ഥികളും നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. എന്നാൽ ഞങ്ങൾ ഇന്ന് മുതൽ തന്നെ പാർലമെന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുമെന്ന് ഞങ്ങൾ നേതൃത്വത്തിന് ഉറപ്പ് നൽകി. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടി,' യോഗത്തിന് ശേഷം രൺധാവ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com