മെഹ്റോസിന്റെ ഏകോപനം,48 എംഎല്എമാര്,10 മന്ത്രിമാര്;'കര്ണ്ണാടക' ജയിപ്പിച്ചു തെലങ്കാന കോണ്ഗ്രസിനെ

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് എഐസിസിസി തെലങ്കാനയില് നിരീക്ഷകരെ ചുമതലപ്പെടുത്തുന്നത്

dot image

ഹൈദരാബാദ്: കോണ്ഗ്രസിന്റെ തെലങ്കാന തിരഞ്ഞെുപ്പ് വിജയത്തിലെ സക്സസ് ഫാക്ടറായി ഉയര്ത്തികാട്ടുന്നത് പിസിസി അധ്യക്ഷന് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തെയാണ്. ക്രൗഡ് പുള്ളറായി ജനങ്ങള്ക്കിടയില് പ്രവര്ത്തിച്ച രേവന്ത് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല് കെസിആറിനെ താഴെയിറക്കി തെലങ്കാനയില് സര്ക്കാര് രൂപീകരിക്കാന് കര്ണ്ണാടകയിലെ കോണ്ഗ്രസ് നേതൃത്വവും പ്രധാനപ്പെട്ട ഇടപെടലുകള് തെലങ്കാനയില് നടത്തിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ട് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് എഐസിസിസി തെലങ്കാനയില് നിരീക്ഷകരെ ചുമതലപ്പെടുത്തുന്നത്. ഇതിനുപുറമെ, കര്ണാടകയില് നിന്നുള്ള എംഎല്എമാരെയും എംഎല്സിമാരേയും കൂടി തെലങ്കാനയില് വിന്യസിച്ചിരുന്നു. സാമൂദായികവും ഭാഷാപരവുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. 45 ദിവസങ്ങളിലായി കര്ണാടകയില് നിന്നുള്ള 48 എംഎല്എമാരെയും 10 മന്ത്രിമാരെയും തെലങ്കാനതിരഞ്ഞെടുപ്പ് മേല്നോട്ടം വഹിക്കാനും ബൂത്ത് തല മാനേജ്മെന്റില് സ്ഥാനാര്ത്ഥികളെ സഹായിക്കാനും വേണ്ടി അയച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്ജി; സുപ്രീംകോടതി ഇന്നും വാദം കേള്ക്കും

ഔദ്യോഗികമായി ഉത്തരവാദിത്തം ഏല്പ്പിക്കാത്തവരും വ്യക്തിപരമായി തങ്ങളുടെ സുഹൃത്തായ സ്ഥാനാര്ത്ഥികളെ പിന്തുണക്കുന്നതിനായി തെലങ്കാനയില് ക്യാമ്പ് ചെയ്യുകയുമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തില് എംഎല്എമാരും പ്രവര്ത്തകരും ഉള്പ്പെടെ 350 ഓളം കര്ണാടക കോണ്ഗ്രസ് അംഗങ്ങള് തെലങ്കാനയിലുണ്ടായിരുന്നുവെന്നാണ് വിവരം.

'സ്ഥാനാര്ത്ഥിയായ എന്റെ സുഹൃത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 23 ദിവസം ഞാന് ഹൈദരാബാദിലുണ്ടായിരുന്നു. പാര്ട്ടിയുടെ നിര്ദേശപ്രകാരമായിരുന്നില്ല അത്. എന്റെ സുഹൃത്തിന്റെ മണ്ഡലത്തില് എത്ര ഗ്യാരന്റി കാര്ഡുകള് എത്തിയെന്നത് ഉള്പ്പെടെ വിജയം ഉറപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് നടത്തിയിരുന്നു.' ബെംഗളൂരുവില് നിന്നുള്ള ഒരു കോണ്ഗ്രസ് എംഎല്എ പറഞ്ഞു.

സച്ചിന്റെ നീക്കങ്ങളും ഫോണും പിന്തുടര്ന്നു; ഗെഹ്ലോട്ടിനെതിരെ വിശ്വസ്തന്റെ വെളിപ്പെടുത്തല്

കര്ണാടക കോണ്ഗ്രസില് നിന്നുള്ള മെഹ്റോസ് ഖാന്റെ നേതൃത്വത്തിലുള്ള തെലങ്കാന വാര് റൂമാണ് എംഎല്എമാരുടെ ചുമതലകള് ക്രമീകരിച്ചത്. കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളില് പ്രാവീണ്യമുള്ള മെഹ്റോസാണ് എംഎല്എ സ്ഥാനാര്ത്ഥികളേയും കര്ണാടക എംഎല്എമാരേയും ഏകോപിപ്പിച്ചത്. ഇരുകൂട്ടരുടേയും ആവശ്യങ്ങള്, പരിപാടിയുടെ ഷെഡ്യൂള്, ഓരോ മണ്ഡലങ്ങളുടേയും വിവരങ്ങള്, പ്രചാരണരീതികള് എന്നിവ തീരുമാനിച്ചത്.

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്കിയ ഹര്ജി; സുപ്രീംകോടതി ഇന്നും വാദം കേള്ക്കും

നഗരത്തിലെ സ്ഥാനാര്ത്ഥികളില് പലരും കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനേയും ഗ്രാമീണ മേഖലയിലുള്ള സ്ഥാനാര്ത്ഥികള് സിദ്ധരാമയ്യയേുമാണ് പ്രചാരണത്തിന് ആവശ്യപ്പെട്ടതെന്ന് മെഹ്റോസ് പറയുന്നു. സ്ഥാനാര്ത്ഥികളേയും താരപ്രചാരകരേയും ഏകോപിപ്പിക്കുന്നത് ഉത്തരവാദിത്തമേറിയ ജോലി ആയിരുന്നുവെന്നും മെഹ്റോസ് പറയുന്നു.

dot image
To advertise here,contact us
dot image