'കെസിആർ ഉർദു രണ്ടാം ഭാഷയാക്കി'; ബിആർഎസ്സിന്റേത് പ്രീണന രാഷ്ട്രീയമെന്ന് ജെ പി നദ്ദ

ബിആർഎസ് എംഎൽഎമാർ അഴിമതി നടത്തിയതായും നദ്ദ ആരോപിച്ചു
'കെസിആർ ഉർദു രണ്ടാം ഭാഷയാക്കി'; ബിആർഎസ്സിന്റേത് പ്രീണന രാഷ്ട്രീയമെന്ന് ജെ പി നദ്ദ

ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ. കെ ചന്ദ്രശേഖർ റാവു സർക്കാർ ഉർദുവിനെ സംസ്ഥാനത്തിന്റെ രണ്ടാം ഭാഷയാക്കുകയും ക്ഷേത്രഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയുമാണെന്ന് ജെ പി നദ്ദ പറഞ്ഞു. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വശത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മറുവശത്ത് തെലങ്കാനയിൽ കെസിആർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. അവർ ഉർദുവിനെ രണ്ടാം ഭാഷയാക്കിയില്ലേ? മതത്തിന്റെ പേരിൽ 4 ശതമാനം സംവരണം 12 ശതമാനമായി വർദ്ധിപ്പിക്കാൻ അവർ ശ്രമിക്കുന്നില്ലേ? അവർ ക്ഷേത്ര ഭൂമി തട്ടിയെടുക്കുന്നില്ലേ? ഇത്തരത്തിൽ പ്രീണന രാഷ്ട്രീയം നടത്തുന്നവരെ പുറത്താക്കണം,' ജെ പി നദ്ദ പറഞ്ഞു.

2014 ൽ കെസിആർ സർക്കാർ മുസ്ലീങ്ങൾക്ക് 12 ശതമാനം സംവരണം വാഗ്ദാനം ചെയ്തു. 2017-ൽ സർക്കാർ മുസ്ലീങ്ങൾക്കും പട്ടികവർഗക്കാർക്കും സംവരണം വർദ്ധിപ്പിക്കുന്നതിനുള്ള ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ, ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ബിൽ കേന്ദ്ര സർക്കാരിന് കൈമാറിയപ്പോൾ അത് നിരസിക്കപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.

'കെസിആർ ഉർദു രണ്ടാം ഭാഷയാക്കി'; ബിആർഎസ്സിന്റേത് പ്രീണന രാഷ്ട്രീയമെന്ന് ജെ പി നദ്ദ
'കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്നു'; ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സച്ചിൻ പൈലറ്റ്

ബിആർഎസ് എംഎൽഎമാർ അഴിമതി നടത്തിയതായും നദ്ദ ആരോപിച്ചു. ദളിത് ബന്ധു പദ്ധതിയിൽ 30 ശതമാനം കമ്മീഷനാണ് എംഎൽഎമാർ ഈടാക്കിയത്. കെസിആറിന് അഴിമതി ഉറപ്പുനൽകാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com