ഹൃദയാഘാതം, ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പൈലറ്റിന് ദാരുണാന്ത്യം

ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഹിമ്മാനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു
ഹൃദയാഘാതം, ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പൈലറ്റിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ എയര്‍ ഇന്ത്യാ പൈലറ്റിന് ദാരുണാന്ത്യം. വ്യാഴാഴ്ച്ച രാവിലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ചാണ് മുപ്പതുകാരനായ ഹിമ്മാനില്‍ കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചത്. എയര്‍പോര്‍ട്ടിലെ മൂന്നാമത്തെ ടെര്‍മിനലില്‍ എയര്‍ ഇന്ത്യാ ഓപ്പറേഷന്‍സ് വകുപ്പിന്റെ ട്രെയിനിംഗ് സെഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഹിമ്മാനിലിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സീനിയര്‍ കമാന്‍ഡറായ ഹിമ്മാനില്‍, ചെറിയ വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാര്‍ക്ക് വൈഡ് ബോഡി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിപ്പിക്കുന്ന സെഷനിലായിരുന്നു . ഒക്ടോബര്‍ 3നാണ് സെഷന്‍ ആരംഭിച്ചത്.

ഹൃദയാഘാതം, ഡല്‍ഹി എയര്‍പോര്‍ട്ടില്‍ പൈലറ്റിന് ദാരുണാന്ത്യം
'അതിരുകടന്ന ധാർഷ്ട്യം'; സിന്ധ്യയെക്കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ ബിജെപി

കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും എയര്‍ലൈന്‍ നല്‍കുമെന്നും ഹിമ്മാനിലിന്റെ പിതാവ് എയര്‍ലൈനിലെ സീനിയര്‍ കമാന്‍ഡറാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആഗസ്റ്റ് 3 ന് നടത്തിയ വൈദ്യപരിശോധനയില്‍ ഹിമ്മാനില്‍ ആരോഗ്യവാനായിരുന്നുവെന്നും റെഗുലേറ്ററി ഉദ്യോഗസ്ഥന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com