ഏക സിവില് കോഡ് നടപ്പിലാക്കാന് ഉത്തരാഖണ്ഡ്; അടുത്തയാഴ്ച ബില് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്ട്ട്

ഈ വര്ഷം ജൂണില് തന്നെ കരട് റിപ്പോര്ട്ട് തയ്യാറാക്കുന്നത് പൂര്ത്തീകരിച്ചിരുന്നതായി ജസ്റ്റിസ് രഞ്ജന ദേശായി പറഞ്ഞു.

dot image

ന്യൂഡല്ഹി: രാജ്യത്ത് ആദ്യമായി ഏക സിവില് കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി മാറാന് ഉത്തരാഖണ്ഡ് തയ്യാറെടുക്കുന്നതായി റിപ്പോര്ട്ട്. നിയമം സംബന്ധിച്ച ബില് അടുത്തയാഴ്ച നിയമസഭയില് അവതരിപ്പിച്ചേക്കും.

ബില്ലുമായി ബന്ധപ്പെട്ട കരട് റിപ്പോര്ട്ട് റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി രണ്ടു ദിവസങ്ങള്ക്കുള്ളില് മുഖ്യമന്ത്രി പുഷ്കര് സിങ് ധാമിക്ക് സമര്പ്പിക്കും. അതിനു ശേഷം ഈയാഴ്ച തന്നെ ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്ന്ന് ബില് പാസാക്കുമെന്നാണ് വിവരം.

ഈ വര്ഷം ജൂണില് തന്നെ കരട് റിപ്പോര്ട്ട് തയ്യാറാക്കുന്നത് പൂര്ത്തീകരിച്ചിരുന്നതായി ജസ്റ്റിസ് രഞ്ജന ദേശായി പറഞ്ഞു. വിദഗ്ധ കമ്മറ്റിയുടെ വിലയിരുത്തലുകള് സഹിതമാണ് മുഖ്യമന്ത്രിക്ക് റിപ്പോര്ട്ട് സമര്പ്പിക്കുന്നത്. കഴിഞ്ഞ വര്ഷം മേയിലാണ് ഏക വ്യക്തിനിയമവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതി രൂപീകരിച്ചത്. ഗുജറാത്ത് സര്ക്കാരും വരുംമാസങ്ങളില് നിയമം നടപ്പാക്കുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image