സുപ്രീംകോടതി അഭിഭാഷകയെ കൊല്ലപ്പെടുത്തി;36 മണിക്കൂര് ഭര്ത്താവ് സ്റ്റോര്റൂമില് ഒളിച്ചു, പിടിയില്

സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന് പ്രതി, രേണു സിൻഹയെ രണ്ട് ദിവസമായിട്ടും ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല.

dot image

ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊന്ന് ഭർത്താവ്. രേണു സിൻഹ(61) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിതിൻ നാഥ് സിൻഹയെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടർ 30ലെ ബംഗ്ലാവിലാണ് സംഭവം.

ബംഗ്ലാവ് വിൽക്കുന്നതിനെപ്പറ്റിയുളള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വീടിനുളളിലെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു രേണു സിൻഹയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായിട്ടും ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടർന്ന് സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബംഗ്ലാവിൽ എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തി.

ഭർത്താവിനെ കാണാതായതോടെ സംശയമുയർന്നു. തുടർന്ന് ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തപ്പോൾ അവസാന ലൊക്കേഷൻ ബംഗ്ലാവ് തന്നെയാണ് കാണിച്ചത്. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ബംഗ്ലാവിലെ സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ബംഗ്ലാവ് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image