Top

അലൻസിയറും ഹരീഷ് പേരടിയും പാടിയ കള്ള് പാട്ട് റീമിക്സ്; 'ഉടുമ്പ്' ഗാനം

150ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം എത്തുക.

9 Dec 2021 1:44 PM GMT
ഫിൽമി റിപ്പോർട്ടർ

അലൻസിയറും ഹരീഷ് പേരടിയും പാടിയ കള്ള് പാട്ട് റീമിക്സ്; ഉടുമ്പ് ഗാനം
X

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ഉടുമ്പ് നാളെ പ്രദര്‍ശനത്തിനെത്താനിരിക്കെ ഇതിനോടകം സൂപ്പര്‍ഹിറ്റായി കഴിഞ്ഞ ചിത്രത്തിലെ കള്ളുപാട്ടിന്റെ റീമിക്‌സ് പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഈ പാട്ടിന്റെ ഒറിജിനല്‍ റിലീസായത്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്‍. പാട്ട് അന്നുതന്നെ വൈറലായിരുന്നു.

റിലീസിന് മുന്നോടിയായി ആ കള്ളുപാട്ടിനൊരു റീമിക്‌സ് വേണമെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു. തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും വിളിക്കുന്നത്. ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി.

150ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം എത്തുക. മോളിവുഡില്‍ ആദ്യമായി റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗുണ്ടയുടെ വേഷത്തിലെത്തുന്നത് സെന്തില്‍ കൃഷ്ണയാണ്. 24 മോഷന്‍ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു.രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.കലാ സംവിധാനം-സഹസ് ബാല, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍-അഭിലാഷ് അര്‍ജുന്‍, ഗാനരചന-രാജീവ് ആലുങ്കല്‍, ഹരി നാരായണന്‍, കണ്ണന്‍ താമരക്കുളം, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം-സുല്‍ത്താന റസാഖ്, ബിസിനസ് കോര്‍ഡിനേറ്റര്‍-ഷാനു പരപ്പനങ്ങാടി, പവന്‍കുമാര്‍, സ്റ്റില്‍സ-ശ്രീജിത്ത് ചെട്ടിപ്പടി.

Next Story