'രാ താരമേ..' 'ഭൂതകാല'ത്തിലെ ഗാനമെത്തി; രചന, ആലാപനം, സംഗീതം ഷെയിൻ നിഗം
രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്
16 Dec 2021 4:00 PM GMT
ഫിൽമി റിപ്പോർട്ടർ

ഷെയ്ൻ നിഗം ആദ്യമായി സംഗീത സംവിധാനാവും ആലാപനവും രചനയും നിർവഹിക്കുന്ന 'ഭൂതകാലം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സംവിധായകൻ അൻവർ റഷീദൊരുക്കുന്ന ചിത്രമാണ് 'ഭൂതകാലം'. രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. രേവതി, ഷെയ്ൻ നിഗം, സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേൽ എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. സംവിധായകനും ശ്രീകുമാർ ശ്രേയസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷെയ്ൻ നിഗം ഫിലിംസിന്റെ സഹകരണത്തോടെ പ്ലാൻ ടി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഷെഹ്നാദ് ജലാൽ ഛായാഗ്രഹണവും ഗോപി സുന്ദർ പശ്ചാത്തലസംഗീതവും നിർവഹിക്കുന്നു. എഡിറ്റിംഗ്-ഷഫീഖ് മുഹമ്മദ് പ്രൊഡക്ഷൻ ഡിസൈനർ – മനു ജഗദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഏ ആർ അൻസാർ ഓഡിയോഗ്രഫി-എൻ ആർ രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ കോസ്റ്റ്യൂസ്-സമീറ സനീഷ് മേക്കപ്പ്-റോണക്സ് സേവ്യർ പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റിയാസ് പട്ടാമ്പി.