Top

മിഥുൻ മുകുന്ദന്റെ ഈണത്തിൽ 'ഇൻ മൈ ആംസ്'; 'റോഷാക്കി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി

26 Oct 2022 12:10 PM GMT
ഫിൽമി റിപ്പോർട്ടർ

മിഥുൻ മുകുന്ദന്റെ ഈണത്തിൽ ഇൻ മൈ ആംസ്; റോഷാക്കിലെ വീഡിയോ ഗാനം പുറത്തിറങ്ങി
X

മമ്മൂട്ടി മികച്ച പ്രക‌‌ടനം കാഴ്ച്ചവെച്ച് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'റോഷാക്കി'ലെ വീഡിയോ ​ഗാനം പുറത്തിറങ്ങി. 'ഇൻ മൈ ആംസ്' എന്ന് തു‌ടങ്ങുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എസ് എ ആണ്. മിഥുൻ മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്. 4 കെ ദ്യശ്യ മികവോ‌ടെയാണ് ​വീഡിയോ ​ഗാനം എത്തിയിരിക്കുന്നത്.

അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കൽ മിസ്റ്ററി ത്രില്ലർ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, ചമയം - റോണക്‌സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം - സമീറ സനീഷ്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Story Highlights: Rorschach movie song In My Arms Video Song 4K released

Next Story