Top

രോഗം ഭേദമാകാൻ ലത മങ്കേഷ്കറിന് വേണ്ടി അയോധ്യയിൽ മഹാമൃത്യുഞ്ജയ് ജപവും ഹവാനും

നേരിയ ലക്ഷണങ്ങളോടെ പോസിറ്റീവായ ലത മങ്കേഷ്‌കർ ജനുവരി 8 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു

26 Jan 2022 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

രോഗം ഭേദമാകാൻ ലത മങ്കേഷ്കറിന് വേണ്ടി അയോധ്യയിൽ മഹാമൃത്യുഞ്ജയ് ജപവും ഹവാനും
X

കോവിഡ് പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്‌കറിനായി അയോധ്യയിലെ സന്യാസിമാർ മഹാമൃത്യുഞ്ജയ് ജപവും ഹവാനും നടത്തി. ലത മങ്കേഷ്കറിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ അഭ്യർത്ഥിക്കും എന്നാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞത്.

നേരിയ ലക്ഷണങ്ങളോടെ പോസിറ്റീവായ ലത മങ്കേഷ്‌കർ ജനുവരി 8 ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ അസുഖം ഭേദമായി വരുന്നുണ്ടെന്നും കുടുംബം അറിയിച്ചു ഒപ്പം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലത മങ്കേഷ്‌കറിന്റെ നില മോശമായെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അസുഖ വാർത്തയെ വ്യാജമായി സൃഷ്ടിക്കരുത് എന്നും കുടുംബം സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു .

മരുന്നുകളോട് ലതാ ജി പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ലതാ മങ്കേഷ്കറിന്റെ പ്രായം കണക്കിലെടുത്ത് തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. കൂടാതെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും മരുമകൾ രചന അറിയിച്ചിരുന്നു.

Next Story