Top

'മറ്റാർക്കും നികത്താനാവാത്ത വിടവ്'; ഗ്രൂപ്പ് ഫോട്ടോയിൽ ഷൂഗയ്ക്ക് ഇടമൊരുക്കി ബിടിഎസ്

ഏഴംഗങ്ങളിൽ ഒരാൾ ഇല്ലങ്കിൽ തന്നെ ബിടിഎസ് അപൂർണമാണ് എന്ന് തെളിയിച്ചുകൊണ്ടാണ് ചിത്രത്തിൽ താരങ്ങൾ ഷുഗയ്ക്ക് വേണ്ടി സ്ഥലമിട്ടത് എന്നാണ് ആർമി പറയുന്നത്

20 July 2022 12:46 PM GMT
ഫിൽമി റിപ്പോർട്ടർ

മറ്റാർക്കും നികത്താനാവാത്ത വിടവ്; ഗ്രൂപ്പ് ഫോട്ടോയിൽ ഷൂഗയ്ക്ക് ഇടമൊരുക്കി ബിടിഎസ്
X

ലോകമെമ്പാടും ആരാധക വൃന്ദമുള്ള കെ-പോപ്പ് ബാൻഡ് ആണ് ബിടിഎസ്. ബിടഎസ് ബാൻഡിലെ അംഗമായ ജെ-ഹോപ്പിന്റെ 'ജാക്ക് ഇൻ ദി ബോക്സ്' സ്വതന്ത്ര ആൽബം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ എത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന പ്രീ-റിലീസ് പാർട്ടിയും ജനശ്രദ്ധ ആകർഷിച്ചതാണ്. എന്നാൽ, പാർട്ടിയിൽ മറ്റൊരംഗമായ ഷൂഗയുടെ അഭാവം ആർമിയെ നിരാശരാക്കിയിരുന്നു.

ഹോപ്പിനൊപ്പം ആർഎം, ജിൻ, ജിമിൻ, വി, ജങ്കൂക്ക് എന്നിവർ പങ്കെടുത്തപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളെയും തുടർന്നാണ് ഷൂഗയ്ക്ക് പാർട്ടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് പ്രീ-റിലീസ് പാർട്ടിയിലെ ഏവരും ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ്. ബിടിഎസ് താരങ്ങൾ ഒന്നിച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോയിൽ ഷുഗയ്ക്ക് വേണ്ടി താരങ്ങൾ വിടവ് നൽകിയതാണ് ഇപ്പോൾ ആർമി അടക്കം ഏറ്റെടുത്തിരിക്കുന്നത്. ഏഴംഗങ്ങളിൽ ഒരാൾ ഇല്ലങ്കിൽ തന്നെ ബിടിഎസ് അപൂർണമാണ് എന്ന് തെളിയിച്ചുകൊണ്ടാണ് ചിത്രത്തിൽ താരങ്ങൾ ഷുഗയ്ക്ക് വേണ്ടി സ്ഥലമിട്ടത് എന്നാണ് ആർമി പറയുന്നത്.

ജെ-ഹോപ്പ് അദ്ദേഹത്തെ ഫോട്ടോയിലും ടാഗ് ചെയ്തു, തോളിലെ ശസ്ത്രക്രിയ കാരണം ഷൂഗയ്ക്ക് ബാൻഡിൽ നിന്ന് ഇടവേള എടുക്കേണ്ടിവന്ന മാസങ്ങളെക്കുറിച്ചും ആരാധകരെ ഈ ചിത്രം ഓർമ്മിപ്പിച്ചു. അക്കാലത്ത്, അംഗങ്ങൾ എല്ലാ പരിപാടികളിലും പ്രസംഗങ്ങളിലും ഷൂഗയെ പരാമർശിച്ചിരുന്നു, ഷൂഗ ഇല്ലായിരുന്നുവെങ്കിൽ അവരുടെ വിജയങ്ങൾ സാധ്യമാകില്ലായിരുന്നു എന്നാണ് ഒരിക്കൽ അവർ പറഞ്ഞിട്ടുണ്ട്.

ജെ-ഹോപ്പിന്റെ പുതിയ ആൽബത്തിന് ആർമിയുടെ വലിയ പിന്തുണയാണുള്ളത്. കൂടാതെ ബിടിഎസിലെ അംഗങ്ങൾ അവരുടേതായ സ്വതന്ത്ര സംരഭങ്ങളിലേക്ക് തുടക്കം കുറിക്കാനുള്ള പദ്ധതികളിലുമാണ്. എന്നിരുന്നാലും ബിടിഎസ് എന്ന ഏഴംഗ സംഘം എക്കാലവും ഒരുമിച്ചായിരിക്കുമെന്നും ഇവർ പറയുന്നു. ഒപ്പം ജപ്പാനിലെ ബുസാനിൽ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബൽ എക്സ്പോയുടെ ബ്രാൻഡ് അംബാസഡർ ആയി ബിടിഎസിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Story highlights: 'a gap that no one else can fill'; BTS made space for Suga in the group photo

Next Story