കേശു കുഞ്ഞുങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട; ടി സിദ്ദിഖിനും ഐ സിക്കുമെതിരെ MSF

എംഎല്‍എമാരുടെ ചിത്രമടക്കമുള്ള ബാനറുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ മുട്ടില്‍ ടൗണില്‍ പ്രകടനം നടത്തുകയായിരുന്നു

കേശു കുഞ്ഞുങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ നിയമസഭ കാണാമെന്ന് മോഹിക്കേണ്ട; ടി സിദ്ദിഖിനും ഐ സിക്കുമെതിരെ MSF
dot image

കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പരസ്യപ്രകടനവുമായി എംഎസ്എഫ്. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് എംഎസ്എഫ് പരസ്യ പ്രകടനം നടത്തിയത്. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലായിരുന്നു പ്രകടനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ എംഎല്‍എമാരുടെ ചിത്രമടക്കമുള്ള ബാനറുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ മുട്ടില്‍ ടൗണില്‍ പ്രകടനം നടത്തുകയായിരുന്നു.

'മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസി.. കേശു കുഞ്ഞുങ്ങളെ നിലക്ക് നിർത്തിയില്ലെങ്കിൽ ജില്ലിയില്‍ നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കണ്ട' എന്നായിരുന്നു ബാനറില്‍ എഴുതിയിരുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനായി എംഎല്‍എമാര്‍ ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പരസ്യപ്രതിഷേധത്തിലേക്ക് നയിച്ചത്.

എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു പ്രതിഷേധം. മുസ്ലീം ലീഗ് ജില്ലാ നേതാക്കള്‍ നേരിട്ട് നടത്തുന്ന കോളേജാണ് മുട്ടില്‍ ഡബ്ല്യുഎംഒ.

Content Highlight; MSF contests against Congress leaders in Muttil WMO College elections

dot image
To advertise here,contact us
dot image