കഴിഞ്ഞ ആഴ്ച ഓഹരിവിപണിയില്‍ ഏഴുകമ്പനികള്‍ക്ക് ലാഭം; നഷ്ടം നേരിട്ടത് ഇവയൊക്കെ

പത്തുമുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി

കഴിഞ്ഞ ആഴ്ച ഓഹരിവിപണിയില്‍ ഏഴുകമ്പനികള്‍ക്ക് ലാഭം; നഷ്ടം നേരിട്ടത് ഇവയൊക്കെ
dot image

കഴിഞ്ഞ ആഴ്ച ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 74,573 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്സ് 780 പോയിന്റ് ആണ് കൂടിയത്. നിഫ്റ്റിയില്‍ 239 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത് എച്ച്ഡിഎഫ്ബി ബാങ്ക് ആണ്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 30,106 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 14,81,889 കോടിയായാണ് എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് 3,108 കോടി, ബജാജ് ഫിനാന്‍സ് 2,893 കോടി, ടിസിഎസ് 741 കോടി, എല്‍ഐസി 20,587 കോടി, എസ്ബിഐ 9,276 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,859 കോടി, എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസിന് വിപണി മൂല്യത്തില്‍ 19,351 കോടിയുടെയും ഭാരതി എയര്‍ടെലിന് 12,031 കോടിയുടെയും ഇന്‍ഫോസിസിന് 850 കോടിയുടെയും ഇടിവ് ഉണ്ടായി. റിലയന്‍സ് തന്നെയാണ് ഇത്തവണയും വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന കമ്പനി.

അതേസമയം. സ്വര്‍ണവില ഈ ആഴ്ച വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. റെക്കോര്‍ഡ് വിലയിലാണ് ഈ ആഴ്ച സ്വര്‍ണവിപണി മുന്നേറിയത്. രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടമായിരുന്നു. ട്രംപിന്റെ വിവിധതരത്തിലുള്ള നയങ്ങളാണ് ഓഹരിവിപണിയെയും മറ്റ് സാമ്പത്തിക ഘടനകളെയും ബാധിച്ചത്.

Content Highlights: Seven companies made profits in the stock market last week these are the ones that suffered losses

dot image
To advertise here,contact us
dot image