'അഞ്ച് പൈസയുടെ ഗുണമില്ലാതെ താഴേക്ക് പോകും'; രാജീവ് ചന്ദ്രശേഖരിനെതിരെ BJP സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പിൽ വിമർശനം

പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും വിമര്‍ശനം

'അഞ്ച് പൈസയുടെ ഗുണമില്ലാതെ താഴേക്ക് പോകും'; രാജീവ് ചന്ദ്രശേഖരിനെതിരെ BJP സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പിൽ വിമർശനം
dot image

തിരുവനന്തപുരം: ബിജെപി സംസ്ഥാന സെല്ലുകളുടെ ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമര്‍ശനം. മോര്‍ച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടെന്ന് കള്‍ച്ചറല്‍ സെല്‍ കോ കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് ഒരു കാര്യത്തിലും കൃത്യതയില്ലാത്ത നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഒരു തവണ പോലും അധ്യക്ഷന്‍ സെല്ലുകളുടെ കാര്യത്തില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചില്ല. ഇങ്ങനെ പോയാല്‍ അഞ്ചു പൈസയുടെ ഗുണമില്ലാതെ നിങ്ങള്‍ താഴേക്ക് പോവുന്ന അവസ്ഥയുണ്ടാകുമെന്നും വിമര്‍ശനമുണ്ടായി. ട്രേഡേഴ്‌സ് സെല്‍ കണ്‍വീനര്‍ ശൈലേന്ദ്രനാഥ്, പരിസ്ഥിതി സെല്‍ കണ്‍വീനര്‍ സി എം ജോയ് തുടങ്ങിയവരും വിമര്‍ശനമുന്നയിച്ചു.

ഗ്രൂപ്പില്‍ ഒരു വിവരവും ലഭിക്കുന്നില്ലെന്ന് ശൈലേന്ദ്രനാഥ് പ്രതികരിച്ചു. യെസ് ഓര്‍ നോ മറുപടി തരണമെന്ന് സി എം ജോയ് പറഞ്ഞു. മോര്‍ച്ചകളെയും സെല്ലുകളേയും ഏകോപിപ്പിച്ച് പോകുന്നതില്‍ രാജീവ് പരാജയപ്പെട്ടെന്ന് കള്‍ച്ചറല്‍ സെല്‍ കോ കണ്‍വീനര്‍ സുജിത്ത് സുന്ദര്‍ വിമര്‍ശിച്ചു. ബിജെപിയുടെ 20 സെല്ലുകളുടെയും സംസ്ഥാന കണ്‍വീനര്‍മാരും കോ-കണ്‍വീനര്‍മാരും അടങ്ങിയ ഗ്രൂപ്പിലാണ് വിമര്‍ശനം.

അധ്യക്ഷനായി ആറുമാസം പിന്നിട്ടിട്ടും പാര്‍ട്ടിക്ക് കീഴിലെ സെല്ലുകള്‍ പുനസംഘടിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ഇന്റലക്ച്വല്‍ സെല്‍, കള്‍ച്ചറല്‍, പ്രൊഫണഷല്‍, ലീഗല്‍, ട്രെഡേഴ്‌സ് പരിസ്ഥിതി തുടങ്ങി ബിജെപിക്ക് കീഴിലെ 20 ഓളം സെല്ലുകളുടെ സംസ്ഥാന കണ്‍വീനര്‍മാരും കോ കണ്‍വീനര്‍മാരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വിമര്‍ശനം. നേരത്തെ മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിലെ ചര്‍ച്ചയും പുറത്ത് വന്നിരുന്നു.

Content Highlights: BJP state cell group criticizes Rajiv Chandrashekhar

dot image
To advertise here,contact us
dot image