
ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം ഈ ആപ്പുകളൊക്കെ ഉപയോഗിക്കാത്തവര്‍ കുറവാണ്. ഓരോ പേമെന്റിന് ശേഷവും ഇടയ്ക്കിടയ്ക്ക് ബാലന്‍സ് ചെക്ക് ചെയ്യുന്ന സ്വഭാവമുണ്ടോ? പേമെന്റ് സ്റ്റാറ്റസ് റീഫ്രഷ് ചെയ്യുന്ന സ്വഭാവമുണ്ടോ? എന്നാല്‍ ഇക്കാര്യങ്ങളിലൊക്കെ ഓഗസ്റ്റ് ഒന്ന് മുതല്‍ നിയന്ത്രണങ്ങള്‍ വരികയാണ്.
ഫോണ്‍ നമ്പറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണയില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയില്ല, ഒരു ദിവസം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാന്‍ കഴിയൂ. ഒരു ഇടപാടിന്റെ പേയ്‌മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ, കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേളയിലേ സ്റ്റാറ്റസ് കാണാന്‍ കഴിയൂ. വിവിധ പ്ലാറ്റ്‌ഫോമുകളിലെ ഓട്ടോപേ ഇടപാടുകള്‍ക്ക് നിശ്ചിത സമയപരിധി നല്‍കുന്നതടക്കമാണ് മാറ്റങ്ങള്‍. ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത, എന്നിവ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങള്‍.
കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 600 കോടി യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇടപാടുകള്‍ക്കിടയില്‍ കാലതാമസം വരുന്നു , സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നു എന്നിങ്ങനെയുളള പരാതികള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ഉപഭോക്താക്കള്‍ ബാലന്‍സ് നോക്കുക, പേമെന്റ് റിഫ്രഷ് ചെയ്യുക തുടങ്ങിയ റിക്വസ്റ്റുകള്‍ ആവര്‍ത്തിച്ച് വരുമ്പോഴാണ് നേരത്തെ പറഞ്ഞതുപോലുള്ള തടസങ്ങള്‍ ഉണ്ടായുന്നത് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് യുപിഎ ഇടപാടുകള്‍ക്ക് നിയന്ത്രണം വരുന്നത്.
Content Highlights :There will be some changes in UPI rules from August 1st