
വൃക്കയിലുണ്ടാകുന്ന ക്യാന്‍സര്‍ പലപ്പോഴും വലിയ ലക്ഷണങ്ങളോടുകൂടി പ്രത്യക്ഷപ്പെടാറില്ല. ആദ്യം ഗൗരവമായി തോന്നാത്ത തരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്. എന്നാല്‍ നിരുപദ്രവകരമായി തോന്നുന്ന ഈ ലക്ഷണങ്ങള്‍ ആഴത്തിലുള്ള വലിയ പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചേക്കാം.
മൂത്രത്തില്‍ രക്തം
മൂത്രത്തിലൂടെ വരുന്ന രക്തം പലപ്പോഴും മൂത്രാശയ അണുബാധയുടെയോ വൃക്കയിലെ കല്ലുകളുടെയോ ലക്ഷണമായി കണക്കാക്കപ്പെടാറുണ്ട്. എന്നാല്‍ വൃക്കക്യാന്‍സറില്‍ (മൈക്രോസ്‌കോപ്പിക് ഹെമറ്റിയൂറിയ) അതായത് മൂത്രത്തിലെ രക്തം ഉണ്ടാവാം. പലപ്പോഴും നഗ്നനേത്രങ്ങള്‍ കൊണ്ട് രക്തം കാണാന്‍ സാധിക്കണമെന്നില്ല. മൂത്രപരിശോധനയിലൂടെ മാത്രമേ ഇത് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ. ചിലപ്പോള്‍ രക്തസ്രാവം ഇടയ്ക്കിടെ ഉണ്ടാവാം മറ്റ് ചിലപ്പോള്‍ ഉണ്ടാവാറില്ല. അമേരിക്കന്‍ ക്യാന്‍സര്‍ സോസൈറ്റിയുടെ അഭിപ്രായത്തില്‍ ഇത് ഏറ്റവും സാധാരണവും അവഗണിക്കരുതാത്തതുമായ ആദ്യകാല ലക്ഷണമാണ്.
വശങ്ങളിലോ താഴെയോ പുറകിലോ പെട്ടെന്നുണ്ടാകുന്നതോ നീണ്ടുനില്‍ക്കുന്നതോ ആയ വേദന
സാധാരണയായി നടുവ് വേദന ഉണ്ടാകുന്നത് മണിക്കൂറുകളോളം തെറ്റായ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാവാം. എന്നാല്‍ വൃക്ക ക്യാന്‍സര്‍ ഉള്ളവരില്‍ വാരിയെല്ലുകള്‍ക്ക് തൊട്ടുതാഴെയായി വശങ്ങളിലും നട്ടൈല്ലിന്റെ വശങ്ങളിലുമായി സ്ഥിരമായി വേദനയുണ്ടാകാറുണ്ട്. ഇത് എപ്പോഴും ഒരു വലിയ വേദനയായി കാണപ്പെടാറില്ല. പകരം കൂടിയും കുറഞ്ഞുമിരിക്കും. പേശി വേദനയില്‍നിന്ന് വ്യത്യസ്തമായി വിശ്രമംകൊണ്ട് ഈ വേദന മാറില്ല. വൃക്ക മുഴകള്‍ ചുറ്റുമുള്ള കലകളില്‍ അമരുന്നതാണ് ഇത്തരത്തിലുള്ള വേദനയിലേക്ക് നയിക്കുന്നത്.
കാരണമൊന്നും ഇല്ലാതെ ഭാരം കൂടുന്നു
ഭക്ഷണക്രമീകരണമോ വ്യായാമമോ ഇല്ലാതെ പെട്ടെന്ന് ശരീരഭാരം കുറയുന്നു.വിശപ്പ് കുറയുകയും ശരീരഭാരം കുത്തനെ കുറയുന്നതും വൃക്ക ക്യാന്‍സറിന്റെ ലക്ഷണങ്ങളായിരിക്കും. വൃക്ക ക്യാന്‍സര്‍, വീക്കം, ക്യാന്‍സറുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ എന്നിവ ശരീരത്തിന്റെ മെറ്റബോളിസം മാറാന്‍ കാരണമാകുന്നു. നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ശരീരഭാരം കുറയുന്നത് വ്യക്കയിലെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ളവയുടെ ലക്ഷണങ്ങളായി കണക്കാക്കുന്നു.
അണുബാധയില്ലെങ്കിലും കൂടെക്കൂടെ വരുന്ന പനി
നേരിയ പനി ഉണ്ടാകുന്നത് ജലദോഷം, സീസണല്‍ പനി, അല്ലെങ്കില്‍ സമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃക്ക ക്യാന്‍സര്‍ പ്രത്യേകിച്ച് അതിന്റെ ആരംഭ ഘട്ടത്തില്‍ ആവര്‍ത്തിച്ചുള്ള ചെറിയ പനിക്ക് കാരണമാകും. ട്യൂമര്‍ വളര്‍ച്ചയോടുള്ള രോഗ പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം മൂലമാണ് ഇത് സംഭവിക്കുന്നത്. സങ്കീര്‍ണ്ണമായ കാര്യം എന്തെന്നാല്‍ പനിയോടനുബന്ധിച്ച് ചുമ, അണുബാധ എന്നിവയൊന്നും ഉണ്ടാവണമെന്നില്ല. ചൂടുള്ള ശരീരം, ക്ഷീണം,അവ്യക്തമായ അസ്വസ്ഥത എന്നിവ മാത്രമേ ഉണ്ടാവുകയുള്ളൂ.
അമിതമായ ക്ഷീണം
അമിത ജോലി, സമ്മര്‍ദ്ദം,അല്ലെങ്കില്‍ ഉറക്കക്കുറവ് എന്നിവമൂലമാണ് പലപ്പോഴും ക്ഷീണം ഉണ്ടാവുന്നത്. വൃക്ക ക്യാന്‍സര്‍ മൂലമുണ്ടാകുന്ന ക്ഷീണം വ്യത്യസ്തമാണ്. വിശ്രമിച്ചാലും മെച്ചപ്പെടാത്ത ക്ഷീണമാണ്. ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തില്‍ ഉള്‍പ്പെടുന്ന എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാനുള്ള വൃക്കയുടെ കഴിവ് ട്യൂമര്‍ മൂലം തകരാറിലാകുമ്പോള്‍ ഉണ്ടാകുന്ന വിളര്‍ച്ചയാണ് ഒരു കാരണം. ഇത് ശരീരത്തിലുടനീളം ഓക്‌സിജന്‍ വിതരണം കുറയുന്നതിന് കാരണമാകുന്നു, ഇത് അഗാധമായ ക്ഷീണത്തിന് കാരണമാകുന്നു.
വയറിലോ വശത്തോ ഒരു മുഴയോ അല്ലെങ്കില്‍ വീക്കമോ കാണുക
വയറില്‍ നേരിയ വീക്കം ഉണ്ടാകുമ്പോള്‍ ഗ്യാസുമായി ബന്ധപ്പെട്ടാണെന്ന് പലപ്പോഴും നാം കരുതാറുണ്ട്. വൃക്ക കാന്‍സര്‍ മൂലമുണ്ടാകുന്ന മുഴയാണെങ്കില്‍ വശത്തോ പുറകുവശത്ത് താഴെയായോ അയി ഉറച്ചതും ചലനരഹിതവുമായി തോന്നാം. ഇത് തുടക്കത്തില്‍ വേദനയുണ്ടാക്കില്ല. ശരീരഭാരം കൂടുന്നതോ വയറ് വീര്‍ക്കുന്നതുമായി തെറ്റിദ്ധരിക്കപ്പെടാം. ചില സന്ദര്‍ഭങ്ങളില്‍, ട്യൂമര്‍ പുറത്തേക്ക് അമര്‍ത്താന്‍ തക്കവിധം വലുതാകുമ്പോള്‍ മാത്രമേ ഈ വീക്കം ശ്രദ്ധയില്‍പ്പെടുകയുള്ളൂ.
രാത്രിയിലെ അമിത വിയര്‍പ്പ്
രാത്രി ഉണ്ടാകുന്ന വിയര്‍പ്പ് സാധാരണയായി ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍, അല്ലെങ്കില്‍ മരുന്നുകളുടെ പാര്‍ശ്വഫലമായിട്ടും ഇങ്ങനെ സംഭവിക്കാം.വൃക്ക കാന്‍സര്‍ ഉള്ളവര്‍ക്ക് രാത്രിയില്‍ അമിതമായി വിയര്‍പ്പുണ്ടാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ രാത്രി വിയര്‍പ്പുകള്‍ നേരിയതോതില്‍ മാത്രമല്ല, വസ്ത്രങ്ങളോ ബെഡ്ഷീറ്റുകളോ നന്ക്കുന്ന തരത്തില്‍ തീവ്രമായിരിക്കും. കൂടുതല്‍ വ്യക്തമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുതന്നെ, ആന്തരിക അസന്തുലിതാവസ്ഥ നിയന്ത്രിക്കാന്‍ ശരീരം ശ്രമിക്കുന്ന രീതിയാണിത്.
Content Highlights :Kidney cancer often does not present with major symptoms. These are the seemingly harmless symptoms of kidney cancer