
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോം ആണ് ഗൂഗിള്‍ പേ എന്ന ജിപേ. ലളിതമായി, വേഗത്തില്‍ പണം കൈമാറാനും റീചാര്‍ജ് ചെയ്യാനും ബില്‍ അടയ്ക്കാനും എന്തിനും ഏതിനും ഇന്ന് ജിപേ ഉപയോഗിക്കുന്നവരാണ് കൂടുതല്‍. പല ഉപയോക്താക്കള്‍ക്കും അതിന്റെ അടിസ്ഥാന ഫീച്ചറുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അധികമാര്‍ക്കും അറിയാത്ത ചില സവിശേഷ ഫീച്ചറുകളും ജിപേയ്ക്കുണ്ട്.
ബില്ലുകള്‍ സ്പ്ലിറ്റ് ചെയ്യാം
സുഹൃത്തുക്കളും കുടുംബവുമായി ബില്ലുകള്‍ പങ്കുവയ്ക്കാന്‍ സഹായിക്കുന്നതാണ് സ്പ്ലിറ്റ് ബില്‍ സംവിധാനം. ഇതിനായി നിങ്ങള്‍ക്ക് പ്രത്യേക ഗ്രൂപ്പുണ്ടാക്കാം. ആളുകളെ ഇതിലേക്ക് ചേര്‍ക്കാം. വാടകയ്ക്ക് ഫ്‌ളാറ്റോ, വീടോ എടുക്കുന്നവര്‍ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു സംവിധാനമാണ് ഇത്. വാടക വീട്ടിലേക്ക് ആരാണ് സാധനം വാങ്ങിയതെന്ന് നോക്കി ബില്‍ കൃത്യമായി സ്പ്ലിറ്റ് ചെയ്യാനുള്ള സംവിധാനം ഇതൊരുക്കും. ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ പുറത്തുപോയാല്‍, ഒന്നിച്ച് യാത്ര നടത്തിയാല്‍ ഒടുവില്‍ ബില്‍ സ്പ്‌ളിറ്റ് ചെയ്താല്‍ മാത്രം മതിയാകും.
സ്‌ക്രാച്ച് കാര്‍ഡ്‌സ് ആന്‍ഡ് റിവാര്‍ഡ്‌സ്
ഗൂഗിള്‍ പേ വഴിയുള്ള എല്ലാ പേമെന്റും നിങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കുന്നില്ല. എന്നാല്‍ ചില ട്രാന്‍സാക്ഷന്‍ ചില പ്രത്യേക സ്‌ക്രാച്ച് കാര്‍ഡുകളാണ് നല്‍കുന്നുണ്ട്. ഫോണ്‍ റീച്ചാര്‍ജ്, ഇലക്ട്രിസിറ്റി ബില്‍ എന്നിവ പേ ചെയ്യുമ്പോഴാണ് പലപ്പോഴും റിവാര്‍ഡ് ലഭിക്കുന്നത്. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ കാഷ്ബാക്ക്, പ്രൊഡക്ട് ഡിസ്‌കൗണ്ട് കൂപ്പണ്‍ എന്നിവയാണ് നല്‍കുക.
ഓട്ടോപേ
നിങ്ങള്‍ക്ക് പ്രിയപ്പെട്ട സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ഓട്ടോപേ സംവിധാനം തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇത് ഒരുക്കുന്നുണ്ട്. എല്ലാ മാസവും നിങ്ങള്‍ പേമെന്റ് ഡേറ്റ് ഓര്‍ത്തിരിക്കേണ്ടി വരില്ല. ജിയോ സിനിമ, സ്‌പോട്ടിഫൈ, യുട്യൂബ് പ്രീമിയം, ഗൂഗിള്‍ വണ്‍ ക്ലൗഡ് തുടങ്ങിയ ആപ്പുകളെല്ലാം ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
നെറ്റ് ബാങ്കിങ്ങില്‍ ലോഗിന്‍ ചെയ്യാതെ ബാലന്‍സ് ചെക്ക് ചെയ്യാം
ഗൂഗിള്‍ പേയുമായി ബന്ധിപ്പിച്ച അക്കൗണ്ടിലെ വിവരങ്ങള്‍ അറിയുന്നതിനായി നെറ്റ് ബാങ്കിങ്ങില്‍ ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. അത് വളരെ ചെറിയ ഒരു ഫീച്ചറാണ്. എന്നാല്‍ പേമെന്റ് നടത്തുന്നതിന് മുമ്പായി അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കും.
പണം കൈമാറുന്നതിനൊപ്പം ചെറിയ കുറിപ്പുകളും
എന്തിനാണ് പണം കൈമാറ്റം നടത്തിയതെന്ന് അറിയുന്നതിന് വേണ്ടി ലേബലുകള്‍ ചേര്‍ക്കാന്‍ സാധിക്കും. ബജറ്റിങ്, ടാക്‌സ്, ബിസിനസ് റീഇംമ്പേഴ്‌സ്‌മെന്റ് എന്നിവയ്ക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യും. പണം നല്‍കുന്നതിന് മുന്‍പായി ടെക്സ്റ്റ് ആഡ് ചെയ്യണമെന്ന് മാത്രം. ഒരു ഇമോജി ആഡ് ചെയ്യുന്നത് പോലെ ലളിതമാണെന്ന് സാരം.
Content Highlights: 5 hidden Google Pay features you probably didn’t know about