

കൊച്ചി: ഇന്നും സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി. ഇതോടെ പവന് 3,200 രൂപ വര്‍ധിച്ചു. 1,26,920 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് സ്വര്‍ണ്ണവില കുതിച്ചത്.
ഇന്നലെ മാത്രം 5,240 രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്. രാവിലെ 2,320 രൂപയും ഉച്ചയ്ക്ക് 2920 രൂപയും വര്‍ധിക്കുകയായിരുന്നു. ഇത്രയും രൂപ ഒറ്റയടിക്ക് അടുത്തൊന്നും ഉയര്‍ന്നിരുന്നില്ല. 1,23,720 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണവില.
എന്തുകൊണ്ടാണ് യുദ്ധസമയത്ത് സ്വര്‍ണവില കൂടുന്നതെന്നത് കൗതുകകരമാണ്. യുദ്ധം വരുമ്പോള്‍ ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരാന്‍ സാധ്യതയുണ്ട്. യുദ്ധം കാരണം എണ്ണവിലയും സാധനങ്ങളുടെ വിലയും കൂടുമ്പോള്‍, പണത്തിന്റെ മൂല്യം ചോരാതിരിക്കാന്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നു. ലോകത്തെവിടെയും എളുപ്പത്തില്‍ വില്‍ക്കാന്‍ കഴിയുന്ന ഒന്നാണ് സ്വര്‍ണ്ണം. ചുരുക്കത്തില്‍, ലോകം മുഴുവന്‍ അശാന്തിയിലാകുമ്പോള്‍ ആളുകള്‍ക്ക് 'പേപ്പർ കറൻസി 'യിലുള്ള വിശ്വാസം കുറയും. അവര്‍ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കാന്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടും. എല്ലാവരും സ്വര്‍ണ്ണം വാങ്ങാന്‍ ഓടുമ്പോള്‍ അതിന്റെ ഡിമാന്‍ഡ് കൂടുകയും സ്വാഭാവികമായും സ്വര്‍ണ്ണവില കുതിച്ചുയരുകയും ചെയ്യുന്നു.
Content Highlights: gold price today March One