മാറ്റമില്ലാതെ സ്വര്‍ണവില; എങ്കിലും ആശ്വസിക്കാന്‍ വകയില്ല; ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1,28,000 നല്‍കേണ്ടിവരും

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; ഇന്നലത്തെ വില ഇന്നും തുടരുന്നു

മാറ്റമില്ലാതെ സ്വര്‍ണവില;  എങ്കിലും ആശ്വസിക്കാന്‍ വകയില്ല; ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1,28,000 നല്‍കേണ്ടിവരും
ഷെറിങ് പവിത്രൻ
1 min read|27 Jan 2026, 11:01 am
dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വർധനവില്ല. എങ്കിലും ആശ്വസിക്കാനുള്ള വകയില്ല. ഈ വര്‍ഷം 10 ശതമാനം എങ്കിലും വിലയില്‍ വര്‍ധനവുണ്ടായേക്കാം.വിലയില്‍ വലിയ കുറവുണ്ടാകാത്തതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഭൗമരാഷ്ട്രീയ അപകട സാധ്യതകളും ദുര്‍ബലമായ ഡോളറും കാരണം സ്വര്‍ണവില ഇന്ന് ആഗോള വിപണിയില്‍ ഔണ്‍സിന് 5,100 ഡോളറിന് മുകളിലെന്ന റെക്കോര്‍ഡ് വിലയില്‍ എത്തി. വര്‍ഷാവസാനത്തോടെ വില 6,000 ഡോളറിലെത്തുമെന്ന് സൊസൈറ്റി ജനറല്‍ പ്രവചിക്കുന്നു.

gold rate jan 27

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില 1,18,760 രൂപയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെയും ഇതേ വിലതന്നെയായിരുന്നു. അതുകൊണ്ട് വില മാറ്റമില്ലാതെ തുടരുകയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വിപണിവില 12,195 രൂപയും പവന്‍ വില 97,560 രൂപയുമാണ്. അതേസമയം വെളളിയുടെ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ ഒരു ഗ്രാമിന് 345 രൂപയും 10 ഗ്രാമിന് 3,450 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 370 രൂപയും 10 ഗ്രാമിന് 3,700 രൂപയുമായി ഉയര്‍ന്നു.

gold rate jan 27

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

ജനുവരി 22 - 1,13,160

ജനുവരി 23 - 1,15,240

ജനുവരി 24- 1,16,320

ജനുവരി 26 - 1,19,320

Content Highlights : Gold prices in the state fell slightly today, January 27; yesterday's price remains the same today





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image