സ്വർണം കുത്തനെ ഉയർന്നു, നിക്ഷേപകർ വിറ്റ് ലാഭമെടുത്തു! ഇന്നത്തെ വിലയിടിവിന് കാരണം മറ്റൊന്നുമല്ല

കഴിഞ്ഞദിവസം രാജ്യാന്തരതലത്തിൽ റെക്കോർഡ് വിലയായ 4641 ഡോളറിൽ എത്തിയ ശേഷമാണ് ഈ ലാഭമെടുപ്പ് പ്രകടമായത്

സ്വർണം കുത്തനെ ഉയർന്നു, നിക്ഷേപകർ വിറ്റ് ലാഭമെടുത്തു! ഇന്നത്തെ വിലയിടിവിന് കാരണം മറ്റൊന്നുമല്ല
dot image

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അറുന്നൂറു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,000 രൂപയായി. ഗ്രാമിന് 13,125രൂപയാണ് വില. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 85, 912രൂപയും 24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,14,544രൂപയാണ് ഇന്നത്തെ വില. തുടർച്ചയായ അഞ്ചു ദിവസമായി സ്വർണവിലയിൽ വലിയ ഉയർച്ചയാണ് കണ്ടുവന്നത്. കഴിഞ്ഞദിവസം രാവിലെ 800 രൂപയുടെ വർധനവ് ഉണ്ടായതിന് പിന്നാലെ ഉച്ചയോടെ 280രൂപ കൂടി വില വർധനവ് വന്നിരുന്നു. പിന്നാലെയാണ് ചെറിയ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 295രൂപയാണ്.

ആഗോളതലത്തിൽ കുറേദിവസങ്ങളായി സ്വർണവില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ വിറ്റ് ലാഭമെടുക്കുന്നതിന് തിരക്ക് കൂട്ടിയതോടെയാണ് വിലയിൽ പ്രകടമായ മാറ്റം വന്നത്. കഴിഞ്ഞദിവസം രാജ്യാന്തരതലത്തിൽ റെക്കോർഡ് വിലയായ 4641 ഡോളറിൽ എത്തിയ ശേഷമാണ് ഈ ലാഭമെടുപ്പ് പ്രകടമായത്. ഇതിന്റെ തുടർച്ചയായാണ് കേരളത്തിൽ ഇന്ന് വില കുറവ് ദൃശ്യമായത്.

ഭൗമരാഷ്ട്ര അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയും സ്വര്‍ണ - വെള്ളി വിലയില്‍ വന്‍ കുതിച്ചുകയറ്റമാണ് പുതുവര്‍ഷാരംഭത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞവര്‍ഷം കണ്ടിരുന്ന അതേ ട്രെന്‍ഡ് തുടരുമ്പോള്‍ ഇടയ്ക്കിടെ ചില ഏറ്റക്കുറച്ചിലുകളും സംഭവിക്കുന്നുണ്ട്. ജനുവരി 14ന് വെള്ളിവില ഔണ്‍സിന് 89ഡോളറായി റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. സ്വര്‍ണത്തെ കടത്തിവെട്ടുന്ന വെള്ളിവിലയാണ് കഴിഞ്ഞവര്‍ഷവും കണ്ടത്. അമേരിക്കന്‍ എഴുത്തുകാരനായ റോബര്‍ട്ട് കിയോസ്‌കി വെള്ളിവിലയില്‍ വലിയ വര്‍ധനവ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രവചിച്ചിരുന്നു.

Content Highlights: Gold price cut in Kerala due to investors influence

dot image
To advertise here,contact us
dot image