

2026 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനം ആയി ഉയര്‍ത്തി ലോക ബാങ്ക്. 2025 ജൂണില്‍ പ്രവചിച്ച 6.3% ല്‍ നിന്നാണ് വളര്‍ച്ചാ പ്രവചനം ഉയര്‍ത്തിയത്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡ്, വ്യക്തിഗത ഉപഭോഗം എന്നിവ അടിസ്ഥാനമാക്കിയാണിത്. രാജ്യത്തെ നികുതി പരിഷ്‌കാരങ്ങളും ഗ്രാമപ്രദേശങ്ങളിലെ ഗാര്‍ഹിക വരുമാനം വര്‍ദ്ധിച്ചതും വളര്‍ച്ചയെ പിന്തുണയ്ക്കുന്നു.

ലോക ബാങ്കിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്പെക്റ്റ്സ് (GEP) റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസിന്റെ 50 ശതമാനം താരിഫുകള്‍ ഈ കാലയളവില്‍ ഉടനീളം നിലനിന്നേക്കും. അങ്ങനെയെങ്കില്‍ 2027 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.5 ശതമാനം ആയി കുറയുമെന്നും കണക്കാക്കപ്പെടുന്നു. 2028 സാമ്പത്തിക വര്‍ഷത്തില്‍, സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങളിലൂന്നി കയറ്റുമതി വീണ്ടെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിക്ഷേപം വര്‍ദ്ധിക്കുന്നതും വളര്‍ച്ചയെ പിന്താങ്ങും. അതിനാല്‍ 2028 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച 6.6 ശതമാനം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസിലേക്കുള്ള കയറ്റുമതികളില്‍ ഉയര്‍ന്ന താരിഫുകള്‍ ഉണ്ടെങ്കിലും, 2027 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ പ്രവചനം ജൂണിലേതില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്നു. കാരണം ഉയര്‍ന്ന താരിഫുകളുടെ നെഗറ്റീവ് ആഘാതം പ്രതീക്ഷിച്ചതിലും ശക്തമായ രീതിയില്‍ ആഭ്യന്തര ഡിമാന്‍ഡ് വഴി നികത്തപ്പെടും.
2026 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (GDP) വളര്‍ച്ചാ പ്രവചനങ്ങള്‍, ജനുവരി 7 ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണക്കാക്കിയ 7.4 ശതമാനത്തേക്കാള്‍ കുറവാണ്. വര്‍ദ്ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കത്തേയും നയ അനിശ്ചിതത്വത്തേയും മറികടക്കാന്‍ ഇന്ത്യയിലെ ശക്തമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
യുഎസ് സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 2.1 ശതമാനത്തില്‍ നിന്ന് 2.2 ശതമാനം ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ച 4.9 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ആഗോള സമ്പദ്വ്യവസ്ഥ വളര്‍ച്ച സൃഷ്ടിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നു… നയപരമായ അനിശ്ചിതത്വത്തെ കൂടുതല്‍ പ്രതിരോധിക്കുന്നതായി തോന്നുന്നുവെന്ന് ലോക ബാങ്ക് ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധനായ ഇന്‍ഡെര്‍മിറ്റ് ഗില്‍ പറഞ്ഞു.
എന്നാല്‍ പൊതു ധനകാര്യ, വായ്പാ വിപണികളെ തകര്‍ക്കാതെ സാമ്പത്തിക മാറ്റങ്ങളും പ്രതിരോധ ശേഷിയും വളരെക്കാലം മുന്നോട്ട് കൊണ്ടു പോകാനാവില്ല.

വരും വര്‍ഷങ്ങളില്‍, ലോക സമ്പദ്വ്യവസ്ഥ 1990-കളിലെ പ്രശ്നഭരിതമായ വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലാകുമെന്ന് ഗില്‍ പറഞ്ഞു. അതേസമയം പൊതു, സ്വകാര്യ കടം റെക്കോര്‍ഡ് നിലവാരത്തിലെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാപാര നിയന്ത്രണങ്ങളിലെ വര്‍ദ്ധനവ്, ആഗോള വ്യാപാര നയത്തിലെ അനിശ്ചിതത്വം, സാമ്പത്തിക ദുര്‍ബലതകള്‍, മറ്റ് സാമൂഹിക അസ്വസ്ഥതകള്‍, എന്നിവ ഈ കാഴ്ച്ചപ്പാടുകള്‍ക്ക് പ്രതികൂലമായേക്കും. ഇടയ്ക്കിടെയുള്ള കാലാവസ്ഥാ ദുരന്തങ്ങളും ഈ വളര്‍ച്ചാ പ്രവചനങ്ങള്‍ക്ക് പ്രതികൂലമാവും. അതേസമയം വളര്‍ച്ചയ്ക്ക് താങ്ങാവാന്‍ തൊഴിലില്ലായ്മയെ തുടച്ചു നീക്കുകയും സാമ്പത്തിക സ്തംഭനാവസ്ഥ ഒഴിവാക്കുകയും വേണം. വികസിത സമ്പദ്വ്യവസ്ഥകളിലെ സര്‍ക്കാരുകള്‍ സ്വകാര്യ നിക്ഷേപവും വ്യാപാരവും ഉദാരവല്‍ക്കരിക്കുകയും, പുതിയ സാങ്കേതികവിദ്യകളിലും വിദ്യാഭ്യാസത്തിലും നിക്ഷേപം നടത്തുകയും വേണമെന്നും ഗില്‍ പറഞ്ഞു.
Content Highlight: World Bank has revised India’s economic growth forecast upward