
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുകയാണ് സ്വർണവില. ഓരോ ദിവസവും പവന് വൻ വർധനവുമായി പോയിരുന്ന വിലയിൽ ഇന്ന് പക്ഷെ കുതിപ്പുണ്ടായിട്ടില്ല. ഇന്നലത്തേതിൽ നിന്നും ഒരു രൂപ മാത്രമാണ് ഗ്രാമിന് വർധിച്ചിരിക്കുന്നത്.
12171 രൂപയാണ് ആണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 97368 രൂപയും. ഇന്നലെ പവന് 97360 രൂപയായിരുന്നു. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നത് സ്വർണവില കുറയാൻ പോകുന്നതിന്റെ ലക്ഷണമാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അങ്ങനെ കണക്കാക്കാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
സ്വർണവിലയിലുണ്ടാകുന്ന ഉയർച്ച അനുസരിച്ച് സ്വർണത്തിന്റെ ആവശ്യകതയിൽ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് ആവശ്യക്കാർ കുറയുന്നത്. അതേസമയം, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡ് എന്നിങ്ങനെ പല രീതിയിൽ സ്വർണവിൽപ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വർണവിലയിൽ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
സെൻട്രൽ ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും സ്വർണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വർഷം മാസം തോറും 64 ടൺ സ്വർണമാണ് സെൻട്രൽ ബാങ്കുകൾ വാങ്ങിയെതെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് റിസർച്ചിന്റെ റിപ്പോർട്ട്.
Content Highlights: Gold rate today , October 18 2025