
ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലൈന്‍സ് വിതരണക്കാരായ ഓക്‌സിജന്‍ ദ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ നിന്നും ഏറ്റവും പുതിയ സാംസങ് ഫോള്‍ഡ് സീരീസ് സെവന്‍ കേരളത്തില്‍ ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി. ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് സാംസങ് ഫോള്‍ഡ് 7 കൊച്ചിയില്‍ വെച്ച് ദുല്‍ഖര്‍ സല്‍മാന് കൈമാറി.
ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്‌സിജന്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ ദേവ് കെ, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓക്‌സിജന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ നിന്നും സാംസങ് ഫോള്‍ഡ് സെവന്‍, ഫ്‌ളിപ്പ് സെവന്‍ മോഡലുകള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് 12000 രൂപ വരെ ഉറപ്പായ ആനുകൂല്യങ്ങള്‍ നേടാന്‍ അവസരമുണ്ട്.
256 ജിബി മെമ്മറി കപ്പാസിറ്റി ഉള്ള ഫോണ്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അതേ വിലയില്‍ 512 ജിബി ഇപ്പോള്‍ സ്വന്തമാക്കാം. പലിശരഹിതമായി 24 മാസത്തെ ഇ എം ഐ സൗകര്യത്തോടുകൂടി ഫോണുകള്‍ വാങ്ങാവുന്നതാണ്.
Content Highlights: Dulquer Salmaan becomes the first person in Kerala to own a Samsung Fold 7 from Oxygen