
ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍, ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്പേര്‍ട്ടില്‍ മെഗാ അപ്‌ഗ്രേഡ് സെയില്‍ ആരംഭിച്ചു. ലോകോത്തര ഗൃഹോപകരണ നിര്‍മ്മാണ കമ്പനികളുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും പുതിയ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
പഴയ ഗൃഹോപകരണങ്ങളുമായി ഓക്‌സിജനില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ എത്തുമ്പോള്‍ വിവിധ ഫിനാന്‍സ് കമ്പനികളുടെ ഏറ്റവും ലളിതമായ തവണ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള മികച്ച ഊര്‍ജ്ജക്ഷമത ഉറപ്പ് നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ അനായാസം സ്വന്തമാക്കാന്‍ സാധിക്കും.2025ലെ പുതിയ എ.ഐ സാങ്കേതികവിദ്യയിലുള്ള ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളാണ് അപ്‌ഗ്രേഡ് സെയിലില്‍ ഓക്‌സിജന്‍ നല്‍കുന്നത്.
പഴയ കീപാഡ് ഫോണോ സ്മാര്‍ട്ട്‌ഫോണോ കൊണ്ടുവന്ന് ഓക്‌സിജെനില്‍ നിന്ന് ഫൈവ് ജി സ്മര്‍ഫോണിലേക് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ഉയര്‍ന്ന അപ്‌ഗ്രേഡ് ബോണസ് ആണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. കൂടാതെ മൊബൈല്‍ ആക്‌സസറീസിന് 80% വരെ വിലക്കുറവും ഇപ്പോള്‍ നേടാം. മികച്ച വിലയില്‍ പഴയ ഇന്‍വര്‍ട്ടര്‍ ബാറ്ററി മാറ്റി അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ ഏറ്റവും പുതിയ ലിഥിയം അയോണ്‍ ഇന്‍വര്‍ട്ടറുകള്‍ സ്വന്തമാക്കാനും അവസരമുണ്ട്.
Content Highlights: Mega upgrade sale has started at Oxygen