മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍ നിര്യാതനായി

ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു മരണം
മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍ നിര്യാതനായി

മലപ്പുറം: ചൊവ്വാഴ്ച നാട്ടിലേക്ക് വരാനിരിക്കെ എടവണ്ണ സ്വദേശി ദുബായില്‍ നിര്യാതനായി. എടവണ്ണ അയിന്തൂര്‍ ചെമ്മല ഷിഹാബുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ നടക്കാനിറങ്ങിയിരുന്നു. ശേഷം സുഹൃത്തുക്കളുടെ റൂമില്‍ ഇരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത എമിറേറ്റ്‌സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.

മലപ്പുറം എടവണ്ണ സ്വദേശി ദുബായില്‍ നിര്യാതനായി
'കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി'; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: റസീന (അരീക്കോട് മൂര്‍ക്കനാട്), മക്കള്‍: ഫാത്തിമ സിയ (പ്ലസ് ടു വിദ്യാര്‍ഥിനി), സെല്ല, സഫ, മര്‍വ. പരേതനായ ചെമ്മല മുഹമ്മദിന്റെ മകനാണ്. മാതാവ്: നഫീസ. സഹോദരങ്ങള്‍: ചെമ്മല മെഹബൂബ്, ചെമ്മല അസീസ്, ചെമ്മല മന്‍സൂര്‍, യാഷിദ്, റജീന അരീക്കോട്, ബുഷ്റ കാരക്കുന്ന്, ജസീല മമ്പാട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com