'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിന്റെ പുതിയ ലുക്കിൽ കമന്റുമായി നസ്ലെൻ

'നിന്റെയും സന്ദീപിന്റെയും അഹങ്കാരം കൂടുന്നുണ്ട്. ശെരിയാക്കി തരാ'മെന്ന് ബേസിൽ, 'മൊട്ട വെക്കേണ്ടവരുടെ എണ്ണം രണ്ടായെന്ന് നസ്ലെൻ'

'ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി', ബേസിലിന്റെ പുതിയ ലുക്കിൽ കമന്റുമായി നസ്ലെൻ
dot image

ബേസിൽ ജോസഫ് ആദ്യമായി നിർമാതാവാകുന്ന അതിരടി എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബേസിൽ ജോസഫിന്റെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. സാം കുട്ടി അഥവാ സാംബോയ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബേസിൽ ജോസഫ് സിനിമയ്ക്കായി ചുള്ളൻ വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ നടൻ പങ്കുവെച്ച സാം കുട്ടിയുടെ പോസ്റ്റിന് താഴെ മലയാള സിനിമയിലെ താരങ്ങളുടെ കമന്റുകൾ നിറയുകയാണ്.

ഇപ്പോഴിതാ പോസ്റ്റിന് താഴെ നസ്ലെൻ പങ്കുവെച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. 'ഞങ്ങളെ ഒതുക്കാനുള്ള പരിപാടി ആണല്ലേ, ചതിയായി പോയി' എന്നാണ് നസ്ലെൻ കുറിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി രസകരമായ കമന്റ് ടൊവിനോ നൽകുന്നുണ്ട്. നീയാണ് അവന്റെ മെയിൻ ലക്ഷ്യം. ഇനിയും വളരാൻ അനുവദിച്ചുകൂടാ' എന്നാണ് ടൊവിനോ മറുപടി നൽകിയിരിക്കുന്നത്. 'നിന്റെയും ആ സന്ദീപിന്റെയും അഹങ്കാരം കുറച്ച് കൂടുന്നുണ്ട്, ശെരിയാക്കി തരാം' എന്നാണ് ബേസിൽ ഇതിന് മറുപടി നൽകിയിരിക്കുന്നത്. നസ്ലെന് ടൊവിനോ നൽകിയ മറുപടിയ്ക്കും ബേസിൽ പ്രതികരിച്ചിട്ടുണ്ട്. 'നമ്മൾ ഒരു ടീം അല്ലേ, അവസാനം ഞാൻ മാത്രമേ കാണൂ, ഓർത്തോ,' എന്നാണ് ബേസിൽ പറഞ്ഞിരിക്കുന്നത്. 'മുട്ട വെക്കേണ്ട ആളുകളുടെ എണ്ണം രണ്ടായി' എന്നാണ് നസ്ലെൻ ബേസിലിന്റെ കമന്റിന് മറുപടി നൽകിയിരിക്കുന്നത്.

'അത്രയ്ക്കായോ, എങ്കിൽ ഞാനും തിരിച്ചു വെക്കുമെടാ മുട്ട' എന്നാണ് ബേസിൽ പറയുന്നത്. 'പടം ഡയറക്റ്റ് ചെയ്യാൻ പെട്ടന്ന് പോകൂടെ' എന്നാണ് സന്ദീപ് ബസിലൊഡ് ചോദിച്ചിരിക്കുന്നത്. ഇതിന് 'നീ പേടിച്ച്' എന്നാണ് ബേസിൽ മറുപടി നൽകിയിരിക്കുന്നത്. നസ്രിയയും, പെപ്പെയും, സംഗീത് പ്രതാപും തുടങ്ങി നിരവധി താരങ്ങളാണ് ബേസിലിന്റെ പുതിയ ലുക്കിലും പുതിയ സിനിമയ്ക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

അതിരയിൽ ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകളും വൈകാതെ പുറത്തുവരുമെന്നാണ് കരുതുന്നത്. 2026ൽ ഓണം റിലീസായാണ് ചിത്രം എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകിയത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് ബേസിലും വിനീതും ടൊവിനോയും അവതരിപ്പിക്കുന്നതെന്ന് ടീസറിൽ വ്യക്തമായിരുന്നു. ഇവർ തമ്മിലുള്ള സൗഹൃദവും പരസ്പരമുള്ള പോരുമെല്ലാം ചിത്രത്തിൽ വിഷയമാകുമെന്നാണ് പ്രതീക്ഷ. മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ' ആദ്യ സിനിമ കൂടിയാണിത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ.

Content Highlights: Stars gather in Basil Joseph's comment box, fun chat naslen and tovino

dot image
To advertise here,contact us
dot image