മാതാവിന്റെ വിയോ​ഗം; ഇന്ത്യൻ പ്രവാസിക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം

പ്രധാനമന്ത്രിയുടെ ഈ പ്രത്യേക ഇടപെടൽ തന്റെ കുടുംബത്തെ ആഴത്തിൽ സ്പർശിച്ചതായി ജിതേന്ദ്ര പ്രതികരിച്ചു

മാതാവിന്റെ വിയോ​ഗം; ഇന്ത്യൻ പ്രവാസിക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം
dot image

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം. കഴിഞ്ഞ മാസം അന്തരിച്ച തന്റെ മാതാവിന്റെ വിയോ​ഗത്തിലാണ് പ്രവാസിക്ക് പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചത്. അബുദാബിയിലെ ഒരു ക്വാളിറ്റി ഇൻസ്പെക്ഷൻ സർവീസ് കമ്പനിയുടെ സിഇഒയും ഉടമസ്ഥനുമായ ജിതേന്ദ്ര വൈദ്യയ്ക്കാണ് ഈ കത്ത് ലഭിച്ചത്.

കഴിഞ്ഞ 28 വർഷമായി യുഎഇയിൽ താമസിക്കുന്ന ജിതേന്ദ്ര വൈദ്യ നരേന്ദ്ര മോദിയുടെ ഉറച്ച അനുയായിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ തമ്മിൽ വ്യക്തിപരമായ സൗഹൃദവുമുണ്ട്. ഇന്ത്യയിൽ താമസിച്ചിരുന്ന ജിതേന്ദ്രയുടെ മാതാവ് ഉഷാ വൈദ്യയുടെ മരണവാർത്തയറിഞ്ഞ് മധ്യപ്രദേശിലെ ഭോപ്പാലിലുള്ള കുടുംബവീട്ടിലേക്കാണ് പ്രധാനമന്ത്രി കത്തയച്ചത്. പ്രധാനമന്ത്രിയുടെ ഈ സവിശേഷമായ ഇടപെടൽ തന്റെ കുടുംബത്തെ ആഴത്തിൽ സ്പർശിച്ചതായി ജിതേന്ദ്ര പ്രതികരിച്ചു.

'പ്രധാനമന്ത്രിയുടെ ഈ സന്ദേശം വെറുമൊരു സഹതാപ പ്രകടനമല്ല. മറിച്ച് തന്റെ കടമകളോടും മാനുഷിക മൂല്യങ്ങളോടും കാണിക്കുന്ന കരുതലാണ് ഇതിലൂടെ വെളിവാകുന്നത്,' ജിതേന്ദ്ര വൈദ്യ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി തന്റെ അനുശോചന കത്തിൽ കുറിച്ചത് ഇപ്രകാരമാണ്; 'നിങ്ങളുടെ മാതാവ് ഉഷാ വൈദ്യ ജിയുടെ നിര്യാണ വാർത്ത ഏറെ ദുഖത്തോടെയാണ് ഞാൻ അറിഞ്ഞത്. ഈ സമയത്ത് എന്റെ അനുശോചനം നിങ്ങളെയും കുടുംബത്തെയും അറിയിക്കുന്നു.' ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണ അമ്മയുടെ സ്നേഹവും കരുണയുമാണെന്നും മോദി കത്തിലൂടെ ഓർമ്മിപ്പിച്ചു.

Content Highlights: PM Narendra Modi sends personal letter to Indian expat in UAE

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us