വീടിന്റെ പൂട്ട് തകര്ത്ത് 25 പവന് സ്വര്ണവും പണവും കവര്ന്നു; രണ്ടുപേര് പിടിയില്

കഴിഞ്ഞ നവംബറിലാണ് മോഷണം നടന്നത്

വീടിന്റെ പൂട്ട് തകര്ത്ത്  25 പവന് സ്വര്ണവും പണവും കവര്ന്നു;   രണ്ടുപേര്  പിടിയില്
dot image

തിരൂര്: തിരൂർ പറവണ്ണയില് ആള്താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്ത്ത് സ്വര്ണവും പണവും കവർന്ന കേസില് രണ്ടുപേര് പിടിയില്. പാണ്ടിക്കാട് മോഴക്കല്ല് സ്വദേശി പട്ടാണി അബ്ദുള് അസീസ് (48) എന്ന ബാവ, കണ്ണൂര് അഴീക്കോട് സ്വദേശി സുബൈദാസ് വീട്ടില് റെനീസ് (26) എന്നിവരെയാണ് തിരൂര് പൊലീസും മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരന് ഐപിഎസിന്റെ നേതൃത്വത്തില് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് പറവണ്ണ മുറിവഴിക്കലില് വടക്കേ ഇടിവെട്ടിയകത്ത് മുഹമ്മദ് ഷാഫിയുടെ വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അലമാരയില് സൂക്ഷിച്ചിരുന്ന 25 പവന് സ്വര്ണാഭരണങ്ങളും മുപ്പതിനായിരത്തോളം രൂപയും കവര്ച്ചനടന്നത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ചും വിവരം ലഭിച്ചു. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവരിൽ നിന്നും മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും തുടരന്വേഷണങ്ങൾക്കുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

പിടിയിലായ അസീസിന് മലപ്പുറം, പാക്കോട്, തൃശ്ശൂർ, എറണാംകുളം , കോഴിക്കോട് ജില്ലകളിലായി മോഷണം, ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പെടെ 30 ഓളം കേസുകളും റെനീസിന് ലഹരി കടത്ത്, മോഷണം ഉൾപ്പെടെ 4 ഓളം കേസുകൾ നിലവിൽ ഉണ്ട്. പ്രദേശത്ത് നടന്ന മറ്റ് മോഷണക്കേസുകളിൽ കേസുകളില് അന്വേഷണം പുരോഗമിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us