Top

ട്രാൻസ്ഫോമറുകളിലെ ഫ്യൂസുകൾ ഊരിമാറ്റിയ ശേഷം ക്ഷേത്രങ്ങളിൽ മോഷണം; പ്രതി പിടിയിൽ

പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലുമായി 4 മാസത്തിനിടെ 3 തവണ ഇയാൾ മോഷണം നടത്തിയത്.

13 May 2022 11:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രാൻസ്ഫോമറുകളിലെ ഫ്യൂസുകൾ ഊരിമാറ്റിയ ശേഷം ക്ഷേത്രങ്ങളിൽ മോഷണം; പ്രതി പിടിയിൽ
X

കോട്ടയം: ക്ഷേത്രങ്ങളിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ. നാലുകണ്ടത്തിൽ അനുരാജ് (വാവച്ചി–28) ആണ് അറസ്റ്റിലായത്. അയ്മനത്തെ പരിപ്പ്, അലക്കുകടവ് ഗുരുദേവ ക്ഷേത്രങ്ങളിലാണ് ഇയാൾ മോഷണം പതിവാക്കിയത്.

പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലുമായി 4 മാസത്തിനിടെ 3 തവണ ഇയാൾ മോഷണം നടത്തിയത്. മോഷണത്തിനു മുൻപ് അനുരാജ് പ്രദേശത്തെ മദ്യഷോപ്പിൽ നിന്ന് മദ്യം കഴിക്കുന്നതും പതിവാക്കിയിരുന്നു. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലിലും ഇയാൾ മോഷണം നടത്തിയിരുന്നു.

തിങ്കളാഴ്ച പുലർച്ചെ വീണ്ടും രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവിൽ പോവുകയായിരുന്നു. ക്ഷേത്രങ്ങൾക്ക് സമീപമുളള ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസുകൾ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

ഒളിവിൽ പോയ അനുരാജിനെ തിരുവാറ്റ ഭാഗത്തു നിന്ന് കണ്ടെന്ന് ഒരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐമാരായ ടി.ശ്രീജിത്ത്, വി.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി.

STORY HIGHLIGHTS: Theft at Temples Defendant is Arrested

Next Story

Popular Stories