Top

ലഖീംപൂർ കർഷക വേട്ടയ്‌ക്കെതിരെ പ്രതിഷേധം; നെടുങ്കണ്ടത്ത് കര്‍ഷക സംഘത്തിന്റെ പോസ്റ്റോഫീസ് ധര്‍ണ്ണ

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളുടെ അവസാനത്തെ ഉദാഹരണമാണ് കര്‍ഷക കൂട്ടക്കുരുതിയെന്ന് നേതാക്കള്‍ പറഞ്ഞു.

13 Oct 2021 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഖീംപൂർ കർഷക വേട്ടയ്‌ക്കെതിരെ പ്രതിഷേധം; നെടുങ്കണ്ടത്ത് കര്‍ഷക സംഘത്തിന്റെ പോസ്റ്റോഫീസ് ധര്‍ണ്ണ
X

ഉത്തര്‍പ്രദേശിലെ കര്‍ഷക വേട്ടയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘം നെടുങ്കണ്ടം ഏരിയാകമ്മറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന വ്യാപകമായി കര്‍ഷകസംഘം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് നെടുങ്കണ്ടത്ത് ഉപരോധസമരം നടന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളുടെ അവസാനത്തെ ഉദാഹരണമാണ് കര്‍ഷക കൂട്ടക്കുരുതിയെന്ന് നേതാക്കള്‍ പറഞ്ഞു.

കര്‍ഷകസംഘം ഏരിയാ സെക്രട്ടറി വി പി ശങ്കരക്കുറുപ്പ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി ആര്‍ ശശികമാര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മറ്റിയംഗം എന്‍ കെ ഗോപിനാഥന്‍, ഏരിയാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Popular Stories

    Next Story