ഇനി റെയിൽവേ സ്റ്റേഷനുകളിലും KFCയും മക്‌ഡൊണാൾഡ്‌സും ! ലിസ്റ്റ് നീളും

സൗത്ത് സെൻട്രൽ റെയിൽവെയുടെ ശുപാർശകൾക്ക് ഒടുവിൽ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ

ഇനി റെയിൽവേ സ്റ്റേഷനുകളിലും KFCയും മക്‌ഡൊണാൾഡ്‌സും ! ലിസ്റ്റ് നീളും
dot image

ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ ആദ്യ സ്ഥാനം ഭക്ഷണത്തെ കുറിച്ചാകും. പഴകിയ ഭക്ഷണം തന്നു, മോശമായ ഭക്ഷണം തന്നു എന്നിങ്ങനെ വന്ദേഭാരതിലെ ഭക്ഷണത്തിന് പോലും വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഭക്ഷണവുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. സിംഗിൾ ബ്രാൻഡ് ഫുഡ് ഔട്ട്‌ലെറ്റുകൾക്ക് റെയിൽവെ സ്റ്റേഷനുകളിൽ പ്രവർത്തിക്കാനുള്ള അനുമതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ.

സൗത്ത് സെൻട്രൽ റെയിൽവെയുടെ ശുപാർശകൾക്ക് ഒടുവിൽ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. ഇതോടെ ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡുകളായ KFC, മക്‌ഡൊണാൾഡ്‌സ് എന്നിവയ്ക്ക് പുറമേ പിസ ഹട്ട്, ബാസ്‌ക്കിൻ റോബിൻസ്, ബിക്കാനർവാല, ഹൽദിറാം തുടങ്ങിയ ഇനി ഇന്ത്യൻ റെയിൽവെ സ്റ്റേഷനുകളിൽ പ്രവർത്തിക്കും. പുതിയ മാറ്റങ്ങൾക്കായി കാറ്ററിംഗ് സർവീസുകളിലെ നയങ്ങളിൽ റെയിൽവെ ഭേദഗതി വരുത്തിയിട്ടുണ്ട്.

Single brand food outlets
Railway Stations in India

ഇ ഓക്ഷൻ പോളിസിയുടെ അടിസ്ഥാനത്തിൽ സിംഗിൾ ബ്രാൻഡ് ഫുഡ്് ഔട്ട്‌ലെറ്റുകളുടെ കമ്പനി ഉടമസ്ഥതയിലോ അല്ലെങ്കിൽ ഫ്രാഞ്ചൈസികൾ നടത്തുന്നതോ ആയ കടകൾക്ക് അനുമതി നൽകാമെന്നാണ് സോണൽ റെയിൽവെ ജനറൽ മാനേജർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. മൂന്ന് തരം ഫുഡ് സ്റ്റാളുകൾക്കാണ് റെയിൽവെ സ്റ്റേഷനുകളിൽ ബീവേറേജുകൾ, സ്‌നാക്കുകൾ എന്നിവയുടെ വിൽപനയ്ക്കായി അനുവദിച്ചിരിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടുത്തുന്നതോടെ അവയെ പ്രീമിയം ബ്രാൻഡ് കാറ്ററിങ് ഔട്ട്‌ലെറ്റ് എന്ന നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തുക. മറ്റ് ഔട്ട്‌ലെറ്റുകളെ പോലെ ഇവയ്ക്കും അഞ്ചു വർഷത്തെ പ്രവർത്തനാനുമതിയാണ് നൽകുക.
Content Highlights: Popular food brands to operate in Indian Railway stations

dot image
To advertise here,contact us
dot image