

കൊച്ചി: ടി പി ചന്ദ്രശേരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പം ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കൊലപാതക കേസാണെന്നും വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഇതിന് ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകുന്നുവെന്നും വിദഗ്ധ ചികിത്സ ആവശ്യമെന്നും പറഞ്ഞായിരുന്നു ജ്യോതിബാബു കോടതിയെ സമീപിച്ചത്. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് ടി പി ചന്ദ്രശേഖരന്‍റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് മനോവീര്യം കെടുത്തുന്ന സന്ദേശം നല്‍കുമെന്ന് കെ കെ രമ പറഞ്ഞിരുന്നു. പ്രതികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ ലഭിച്ചതായും കെകെ രമയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: T P Chandrasekharan murder case Supreme Court says Jyothi Babu did not get bail easily