മഞ്ഞുമൂടിയ താഴ്‌വരകളും വീഞ്ഞിന്റെ രുചിയും ആസ്വദിക്കാം; ഈ പറുദീസയിലേക്ക് പോകാന്‍ ഷെങ്കന്‍ വിസ വേണ്ട

വീഞ്ഞിന്റെ ജന്മസ്ഥലം തന്നെ ജോര്‍ജിയ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

dot image

മഞ്ഞ് മൂടിയ മലനിരകള്‍, കല്ല് പാകിയ തെരുവുകള്‍, അവിശ്വസനീയമായ പലതരം കാഴ്ചകള്‍, പ്രകൃതി ഭംഗിയുടെ മാസ്മരികത ഇവയൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്ത സൗന്ദര്യത്തോടെ ആസ്വദിക്കണമെങ്കില്‍ ജോര്‍ജിയയിലേക്ക് പോകാം.
യൂറോപ്പിലേക്ക് ഒരു വിനോദയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നമ്മള്‍ എവിടെയൊക്കെ പോകണമെന്നാണ് വിചാരിക്കുന്നത്. സാധാരണയായി മനസില്‍ വരുന്ന പേരുകള്‍ ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് ,സ്വിറ്റ്‌സര്‍ലാന്‍ഡ് ഇവിടെയൊക്കെ ആയിരിക്കും അല്ലേ. എന്നാല്‍ ഇതൊന്നുമല്ല പ്രകൃതി രമണീയതയുടെ പറുദീസയായ ജോര്‍ജിയ ആണ് ആ അത്ഭുത സ്ഥലം. ജോര്‍ജിയയിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് വിസയുടെ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കിഴക്കന്‍ യൂറോപ്പിനും പശ്ചിമേഷ്യയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ജോര്‍ജിയ അതിമനോഹരവും സാംസ്‌കാരികമായി സമ്പന്നമായതുമായ സ്ഥലമാണ്. യുഎസ്, യുകെ, യുഎഇ, അല്ലെങ്കില്‍ ഏതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ / ഷെങ്കന്‍ രാജ്യങ്ങള്‍ക്കുള്ള സാധുവായ വിസയോ താമസ അനുമതിയോ ഉണ്ടെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഷെങ്കന്‍ വിസയില്ലാതെ ജോര്‍ജിയയിലേക്ക് പോകാം. ചില പ്രത്യേത വിഭാഗങ്ങള്‍ക്ക് കീഴിലുള്ള ഇന്ത്യക്കാര്‍ക്കായി വിസ-ഓണ്‍- അറൈവല്‍ അല്ലെങ്കില്‍ ഇ-വിസ ഓപ്ഷനുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ജോര്‍ജിയയെ വ്യത്യസ്തമാക്കുന്നത്

പടിഞ്ഞാറന്‍ യൂറോപ്പിലെ തിരക്കുകളും ചെലവും ഇല്ലാതെ ഇവിടങ്ങളിലെ സ്ഥലങ്ങളെല്ലാം കാണാന്‍ കഴിയും. പ്രകൃതി സ്‌നേഹികളെ സംബന്ധിച്ചിടത്തോളം കണ്ടിരിക്കേണ്ട സ്ഥലം കൂടിയാണിത്. മനോഹരമായ കോക്കസ് പര്‍വ്വത നിരകള്‍, ഗുഡൗരി, സെറ്റപന്ഫ്‌സ്മിന്‍ഡ തുടങ്ങിയ സ്ഥലങ്ങളെല്ലാം വ്യത്യസ്തമായ കാഴ്ചകളും പ്രകൃതി സൗന്ദര്യവും പ്രദാനം ചെയ്യുന്നു. അവിടെ നിങ്ങള്‍ക്ക് ഹൈക്കിംഗ്, സ്‌കീയിംഗ് ഇവയൊക്കെ ആസ്വദിക്കുകയും ചെയ്യാം.

വീഞ്ഞുപ്രേമികളുടെ പറുദീസ

വീഞ്ഞിന്റെ ജന്മസ്ഥലം തന്നെ ജോര്‍ജിയ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 8,000 വര്‍ഷത്തിലേറെ പഴക്കമുള്ള വൈന്‍ നിര്‍മ്മാണ ചരിത്രമാണ് ജോര്‍ജിയക്ക് ഉള്ളത്. മുന്തിരിത്തോട്ടങ്ങള്‍ കാണാനും പരമ്പരാഗത ജോര്‍ജിയന്‍ വിരുന്നുകള്‍ ആസ്വദിക്കാനും നിങ്ങള്‍ക്ക് അവസരമുണ്ടാകും. ജോര്‍ജിയ യൂറോപ്പിന്റെ മനോഹാരിത പകര്‍ന്നുനല്‍കുന്നു. ഒപ്പം താമസവും ഭക്ഷണവും യാത്രയും ഒക്കെ കുറഞ്ഞ ചിലവില്‍ ആസ്വദിക്കാനും കഴിയും.

Content Highlights :Enjoy snow-capped valleys and wine tasting. No visa required to visit this place in Europe

dot image
To advertise here,contact us
dot image