സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം; കൗതുകവും മനോഹാരിതയും ഒളിപ്പിച്ച സൽമാൻ ഖാൻ്റെ ഫാംഹൗസ്

150 ഏക്കറോളം പരന്നുകിടക്കുന്നതാണ് സൽമാന്റെ ഫാംഫൗസ്

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം; കൗതുകവും മനോഹാരിതയും ഒളിപ്പിച്ച സൽമാൻ ഖാൻ്റെ ഫാംഹൗസ്
dot image

ഏറെ പ്രശസ്തമാണ് സൽമാൻ ഖാന്റെ ഫാംഹൗസ്. പൻവേൽ നഗരത്തിൽ നിന്ന് ഏറെ അകലെയായി, മാതേരൻ മലനിരകൾക്ക് താഴെയായാണ് സൽമാന്റെ ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ സ്ഥലമാണ് ഫാംഹൗസിന്റേത്. കൊവിഡ് സമയത്ത് ഫാംഹൗസിൽ വിവിധ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന സൽമാന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. നിരവധി പേർ ആ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ സൽമാന്റെ ഫാംഹൗസിൽ എന്തൊക്കെയുണ്ടെന്ന് ശരിക്കും അറിയാമോ?

150 ഏക്കറോളം പരന്നുകിടക്കുന്നതാണ് സൽമാന്റെ ഫാംഫൗസ്. അർപിത ഫാംഹൗസ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫാം ഒരേസമയം ആഡംബരത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമാണ്. തന്റെ സഹോദരിയായ അർപിതയുടെ പേരാണ് ഫാംഹൗസിന്. ഏകദേശം 80 കോടി രൂപയോളം വരുന്ന പ്രോപ്പർട്ടിയാണിത്. ഒരു വലിയ സ്വിമ്മിങ് പൂൾ, ജിം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന വിധം വലിയ ജനാലകളാണ് ഇവിടുത്തെ കെട്ടിടങ്ങൾക്കുള്ളത്. പ്രദേശത്തിന്റെ പ്രകൃതിദത്തമായ ഭംഗിക്ക് ഉതകുന്ന തരത്തിലാണ് ഫാംഹൗസിന്റെ നിർമാണം നടന്നിരിക്കുന്നത്.

നിറയെ മരങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ഫാംഹൗസ്. കൂടാതെ ബുദ്ധന്റെ പ്രതിമ, ഇരുന്ന് സംസാരിക്കാനും മറ്റുമുള്ള നിരവധി സൗകര്യങ്ങൾ തുടങ്ങി കൗതുക കാഴ്ചകള്‍ ധാരാളമാണ്. ഇവയ്ക്ക് പുറമെ നിരവധി മൃഗങ്ങളെയും ഇവിടെ പരിപാലിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം മികച്ച പരിചരണമാണ് അവിടെ ലഭിക്കുന്നത്. സൽമാൻ കൃഷി ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ്. അതിനാൽ കൃഷിക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ചുരുക്കത്തിൽ എല്ലാ സിനിമാ തിരക്കുകളിൽ നിന്നും വിട്ടുനിന്ന്, ശാന്തമായിരിക്കാൻ പറ്റിയ ഒരിടമാണ് സൽമാന്റെ ഫാംഹൗസ്.

ഫാംഹൗസിലേക്ക് സൽമാന്റെ കുടുംബാംഗങ്ങൾ അല്ലാതെ നിരവധി സെലിബ്രിറ്റികളും വരാറുണ്ട്. സൽമാന്റെ സഹ അഭിനേതാക്കളായ നിരവധി പേരാണ് ഇങ്ങോട്ട് എത്താറുള്ളത്. ആമിർ ഖാൻ , ജാക്വിലിൻ ഫെർണാണ്ടസ്, പ്രിയങ്ക ചോപ്ര തുടങ്ങിയ നിരവധി പേർ സൽമാന്റെ ഫാംഹൗസിലെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ പലരുടെയും ഒരു ഇഷ്ട വിനോദ കേന്ദ്രം കൂടിയാണ് സൽമാന്റെ ഫാംഹൗസ്.

Content Highlights: whats inside salman khans farmhouse?

dot image
To advertise here,contact us
dot image