
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ. കഴിഞ്ഞ മത്സരത്തില്‍ ബാറ്റുചെയ്യാന്‍ അവസരം കിട്ടാതിരുന്ന സഞ്ജു ലങ്കയ്‌ക്കെതിരെ തകർത്തടിക്കുന്നതണ് കണ്ടത്. അഞ്ചാമനായി ഇറങ്ങിയ സഞ്ജു 23 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായി. മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
മത്സരത്തിൽ അർഹിക്കുന്ന അർധ സെഞ്ച്വറി നഷ്ടമായെങ്കിലും സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. മലയാളി താരത്തെ സംബന്ധിച്ച് ബാറ്റുകൊണ്ട് മികവ് കാട്ടിയതോടൊപ്പം വലിയൊരു പ്രതികാരം കൂടി തീർക്കാൻ സാധിച്ചിരിക്കുകയാണ്. ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയെ രണ്ട് സിക്സറിനും ഒരു ഫോറും അടിച്ചതാണ് പറത്തിയതാണ് ആരാധകർ ആഘോഷമാക്കുന്നത്.
Sanju Samson smashes a beauty off Hasaranga! 😍
— Akaran.A (@Akaran_1) September 26, 2025
- Smashed 39 (23) 🇮🇳 vs Sri Lanka 🏏 #SanjuSamson #INDvSL #Cricketpic.twitter.com/pKIqjTLAAw
സഞ്ജു സാംസൺ ശ്രീലങ്കയ്ക്കെതിരേ കളിക്കുമെന്ന് ഉറപ്പായപ്പോൾ തന്നെ ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരങ്കയ്ക്കെതിരായ പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയത്. കാരണം സഞ്ജുവിനെ പല തവണ നാണംകെടുത്തിയ താരമാണ് ഹസരങ്ക. മലയാളി താരത്തിനെതിരെ ലങ്കൻ സ്പിന്നറിന് കിടിലന്‍ റെക്കോര്‍ഡാണുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമായി ഒൻപത് തവണയാണ് ഇരുവരും മുഖാമുഖം വന്നത്. ഇതിൽ സഞ്ജുവിന്റെ ബാറ്റി ശരാശരി വെറും 7.33 മാത്രമാണ്. ആറു തവണ അദ്ദേഹത്തെ ലങ്കന്‍ സ്പിന്നര്‍ ഔട്ടാക്കുകയും ചെയ്തു. മാതമല്ല ഹസരങ്കയ്‌ക്കെതിരേ ആകെ നേരിട്ട 44 ബോളില്‍ 28ലും സഞ്ജുവിന് റണ്ണൊന്നുമെടുക്കാനായതുമില്ല. ഇത്തവണ ഏഷ്യാ കപ്പിലും ലങ്കന്‍ സ്പിന്നര്‍ ഇതാവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ഹസരങ്കയെ കരുതലോടെ നേരിടുന്ന പുതിയൊരു സഞ്ജുവിനെയാണ് കണ്ടത്.
ഹസരങ്കയ്‌ക്കെതിരേ നേരിട്ട ആദ്യ ബോളില്‍ തന്നെ ഫോറടിച്ചാണ് അദ്ദേഹം വരവേറ്റത്. ക്രീസിലെത്തിയ ശേഷം സഞ്ജു നേരിടുന്ന മൂന്നാമത്തെ മാത്രം പന്തായിരുന്നു ഇത്. ഹസരങ്കയുടെ അടുത്ത ഓവറില്‍ കിടിലനൊരു സിക്‌സറുമായി താന്‍ ഒരുങ്ങിത്തന്നെയാണ് വന്നതെന്നു സഞ്ജു മുന്നറിയിപ്പും നല്‍കി. ഹസരങ്കയുടെ അടുത്ത സ്‌പെല്ലിലും സിക്‌സറടിച്ചാണ് സഞ്ജു ഞെട്ടിച്ചത്.
എന്തായാലും സഞ്ജു ഹസരങ്കയെ നേരിട്ട വിധം ആഘോഷിക്കുകയാണ് ആരാധകർ. ഹസരങ്കയെ സഞ്ജു സിക്സർ തൂക്കിയത് കാണുമ്പോള്‍ സാറ്റിസ്ഫാക്ഷന്‍ ലഭിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. മലയാളികളോട് മുട്ടാന്‍ നില്‍ക്കരുതെന്നും ആരാധകരില്‍ ചിലർ പറയുന്നുണ്ട്.
Content Highlights: IND vs SL: Sanju Samson Smashes Wanindu Hasaranga, Fans Celebrating