
ഏഷ്യാ കപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ അവസാന പോരാട്ടത്തിലാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയടിച്ചെടുത്തത്. 31 പന്തിൽ രണ്ട് സിക്സും എട്ട് ബൗണ്ടറികളും സഹിതം 61 റൺസെടുത്താണ് അഭിഷേക് പുറത്താവുന്നത്.
ശ്രീലങ്കയ്ക്കെതിരെ അർധ സെഞ്ച്വറി നേടിയതോടെ ഏഷ്യാ കപ്പിൽ ചരിത്രം കുറിക്കാനും അഭിഷേകിന് സാധിച്ചു. ഏഷ്യാകപ്പ് ടി20 ടൂർണമെന്‍റിന്‍റെ ഒറ്റ എഡിഷനിൽ ഏറ്റവുമധികം റൺസെന്ന നേട്ടമാണ് അഭിഷേക് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. ആറ് ഇന്നിങ്സിൽനിന്ന് 309 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്.
റെക്കോർഡില്‍ പാകിസ്താന്‍റെ മുഹമ്മദ് റിസ്‌വാനെയും ഇന്ത്യയുടെ വിരാട് കോഹ്‌ലിയെയും അഭിഷേക് മറികടന്നു. മുഹമ്മദ് റിസ്വാനാണ് തൊട്ടുപിന്നിലുള്ളത് ചരിത്രനേട്ടത്തില്‍ അഭിഷേകിന് തൊട്ടുപിന്നിലുള്ളത്. 2022ൽ ആറ് ഇന്നിങ്സിൽനിന്ന് 281 റൺസാണ് റിസ്വാൻ നേടിയത്. ഇതേ പതിപ്പിൽ അഞ്ച് ഇന്നിങ്സിൽ നേടിയ 276 റൺസ് നേടിയ ഇന്ത്യയുടെ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ മൂന്നാമതുള്ളത്.
Content Highlights: Abhishek Sharma surpasses Virat Kohli, Mohammad Rizwan to claim a massive record in T20 Asia Cup