വഴിയറിയില്ലെങ്കിലെന്താ ഗൂഗിള്‍മാപ്പ് ഉണ്ടല്ലോ? മാപ്പിനോട് ചോദിച്ചുചോദിച്ച് പോകും മുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം

ഗൂഗിള്‍മാപ്പ് ഇട്ട് യാത്ര ചെയ്യുന്നവരാണോ? അറിയാനുണ്ട് ചില കാര്യങ്ങള്‍

dot image

വഴിയറിയാത്ത ഒരു സ്ഥലത്തേക്ക് യാത്രപോകാന്‍ ഇറങ്ങുമ്പോള്‍ മുന്‍പ് ആളുകള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു. എങ്ങനെ പോകും, ആരോട് ചോദിക്കും എന്നെല്ലാം. ഇന്നിപ്പോള്‍ കാര്യങ്ങള്‍ മാറി. വണ്ടിയില്‍ കയറിയിരുന്ന് നേരെ ജിപിഎസ് ഓണ്‍ ചെയ്താല്‍ ഗൂഗിള്‍മാപ്പ് പറഞ്ഞുതരുന്ന വഴിയിലൂടെ വണ്ടി ഓടിച്ചങ്ങ് പോയാല്‍ മതി സംഗതി സെറ്റാണ്. പക്ഷേ ഗൂഗിള്‍മാപ്പിനെ അങ്ങനെയങ്ങ് കണ്ണുമടച്ച് വിശ്വസിക്കേണ്ട കേട്ടോ. കാട്ടിലും തോട്ടിലും മലയുടെ മുകളിലും ഒക്കെ ഗൂഗിള്‍ മാപ്പ് ചതിച്ച് കൊണ്ടുപോയി എത്തിച്ചവരുടെ എണ്ണം നിരവധിയാണ്. ഗൂഗിള്‍ മാപ്പ് വഴിതെറ്റിച്ച് മരണം വരെ സംഭവിച്ചവരുമുണ്ട്.

അതുകൊണ്ട് ഗൂഗിള്‍മാപ്പിനെ കണ്ണുമടച്ച് വിശ്വസിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങളൊക്കെ അറിഞ്ഞുവയ്ക്കുന്നത് നന്നായിരിക്കും. നേരെ പോയി അടുത്ത ലെഫ്റ്റിലേക്ക് തിരിയുക.. എന്നൊക്കെ മാപ്പ് പറയുമ്പോള്‍ പന്തികേട് തോന്നുകയാണെങ്കില്‍ വണ്ടിയുടെ ഗ്ലാസ് ഒന്ന് താഴ്ത്തി ജാഡ കാണിക്കാതെ വഴിയാത്രക്കാരോട് സ്ഥലത്തെക്കുറിച്ച് ഒന്ന് അന്വേഷിക്കുന്നതില്‍ തെറ്റൊന്നും ഇല്ല.

ഒറ്റയ്ക്ക് യാത്രചെയ്യുമ്പോഴും രാത്രിസമയം വിജനമായ വഴികളിലൂടെ പോകുമ്പോഴും മാപ്പിനെ ആശ്രയിക്കാതെ നേരിട്ടുള്ള വഴികളിലൂടെ പോകുന്നതായിരിക്കും നല്ലത്. ഗൂഗിള്‍ മാപ്പ് പറഞ്ഞുതരുന്ന ഇടവഴികളിലൂടെ അങ്ങനെയൊരു സാഹചര്യത്തില്‍ പോകുന്നത് ചിലപ്പോള്‍ നിങ്ങള്‍ വഴിയില്‍ പെട്ട് പോകുന്നതിന് കാരണമാകും.

ഗതാഗത തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗൂഗിള്‍ മാപ്പിലുള്ള കോണ്‍ട്രിബ്യൂട്ട് എന്ന ഓപ്ഷനില്‍ കയറി അടുത്ത വിന്‍ഡോയില്‍ നിന്ന് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'ആന്‍ഡ് ഓര്‍ ഫിക്‌സ് റോഡ് ' എന്ന ഓപ്ഷനില്‍ കയറി അവിടുത്തെ ഗതാഗത തടസത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാം. അത് മറ്റ് യാത്രക്കാര്‍ക്കും പ്രയോജനം ചെയ്യും.

മികച്ച നാവിഗേഷന്‍ ലഭിക്കാനായി ലൊക്കേഷന്‍ ഹൈ അക്യുരസിയില്‍ വയ്ക്കാം. ഇങ്ങനെ ചെയ്യാനായി സെറ്റിങ്‌സില്‍ പോയി ഗൂഗിള്‍ സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം അഡ്വാന്‍സില്‍ ടാപ്പ് ചെയ്യാം. പിന്നീട് വരുന്ന മെനുവില്‍ ഗൂഗിള്‍ ലൊക്കേഷന്‍ അക്യുരസി എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഓണാക്കി വയ്ക്കാവുന്നതാണ്. കോംപസ് കാലിബ്രേറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്.

Content Highlights :Are you someone who travels using Google Maps? Paying attention to these things can help you avoid accidents

dot image
To advertise here,contact us
dot image