'ഇതാണ് സെപ്‌റ്റോയുടെ പിന്നിലെ വൃത്തിക്കെട്ട സത്യം!' വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്

സെപ്‌റ്റോ ഭക്ഷ്യ സുരക്ഷ ലംഘനങ്ങൾ നടത്തുന്നു എന്നുള്ള ധാരാളം പരാതികളും വാദങ്ങളുമാണ് പുറത്തുവരുന്നത്

dot image

ഇന്ത്യയിൽ വളർന്നുവരുന്ന ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നായിരുന്നു ഡെലിവറി ആപ്പായ സെപ്‌റ്റോ. എന്നാല്‍ സെപ്‌റ്റോക്കെതിരെ വളരെ മോശമായ അഭിപ്രായങ്ങളാണ് നിലവില്‍ ഉയർന്ന് കേൾക്കുന്നത്. സെപ്‌റ്റോ ഭക്ഷ്യ സുരക്ഷ ലംഘനങ്ങൾ നടത്തുന്നു എന്നുള്ള ധാരാളം പരാതികളാണ് പുറത്തുവരുന്നത്.

പഴകിയ പലചരക്ക് സാധനങ്ങൾ ഡെലിവർ ചെയ്തതിനും വൃത്തിഹീനമായ വെയർഹൗസും മൂലം കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് സെപ്‌റ്റോയുടെ ലൈസൻസ് റദ്ദാക്കിയത്.

ഇതിനിടയിൽ കമ്പനിയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അനീതിയെ കുറിച്ചും സംസാരിക്കുകയാണ് മുൻ ജീവനക്കാരൻ. റെഡ്ഡിറ്റിലാണ് മുൻ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന ഇയാള്‍ സെപ്‌റ്റോയിൽ നടക്കുന്ന കയ്ക്കുന്ന സത്യങ്ങളെ കുറിച്ച് തുറന്നെഴുതിയത്.

'ഞാൻ സെപ്റ്റോയിൽ 3 വർഷം ജോലി ചെയ്തു. എനിക്ക് ഇനി മിണ്ടാതിരിക്കാൻ കഴിയില്ല. ഒരിക്കൽ ഒരു കസ്റ്റമർ ഒരു ഗ്രീക്ക് യോഗർട്ട് ഓർഡറാക്കി. ഞങ്ങളുടെ കയ്യിൽ മൂന്നെണ്ണമായിരുന്നു ഉണ്ടായിരുന്നത്, മൂന്ന് പഴകിയത്. എന്നാലും അതെടുത്ത് കൊടുക്കാമെന്നായിരുന്നു സ്‌റ്റോർ ഇൻ ചാർജ് ഞങ്ങളോട് പറഞ്ഞത്.

ആളുകൾ കരുതുന്നത് സെപ്‌റ്റോ വൃത്തിയുള്ളവരാണെന്നാണ്, എന്നാൽ അങ്ങനെയല്ല. യഥാർത്ഥ്യം വെറും വൃത്തികേടാണ്. മഴക്കാലത്ത് ഞങ്ങളുടെ പുണെയിലെ സ്റ്റോറിൽ വെള്ളം കയറി. ചെളി വെള്ളമായിരുന്നു മുഴുവൻ. അവിടെയാണ് ഈ സാധനങ്ങളെല്ലാം പാക്ക് ചെയ്യുന്നത്. പക്ഷെ ആ ചെളിവെള്ളത്തിലും ഞങ്ങൾ പാക്കിങ് തുടർന്നു. ഈ വൃത്തിക്കെട്ട വെള്ളത്തിൽ ഒമ്പത് മണിക്കൂറോളം നിന്ന് ഞങ്ങൾ ജോലി ചെയ്തു. ആ വൃത്തിക്കെട്ട അന്തരീക്ഷത്തിൽ നിന്നുമാണ് നിങ്ങളുടെ സാധനങ്ങളെല്ലാം പാക്ക് ചെയ്യുന്നത്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ പോലും അയക്കാൻ ആവശ്യപ്പെടും,' അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു.

ചെളിയിൽ ജോലി ചെയ്തിട്ട് ഒരുപാട് പേർക്ക് അസുഖം വന്നിട്ടും വൈദ്യ സഹായം പോലും ലഭിച്ചില്ലെന്നും ഇയാൾ കുറിക്കുന്നു. വൃത്തിയില്ലായ്മയുടെയൊപ്പം യാതൊരു ധാർമികതയുമില്ലാതെയാണ് സെപ്‌റ്റോയുടെ പ്രവൃത്തിയെന്നും ഇയാള്‍ ആരോപിക്കുന്നു. ഒരുപാട് ചർച്ചകളാണ് പോസ്റ്റിന് കീഴിൽ നടക്കുന്നത്.

Content Highlights- Reddit post about food safety violence in Zepto

dot image
To advertise here,contact us
dot image