ഇന്ത്യന്‍ ടോയ്‌ലറ്റോ യൂറോപ്യനോ...ഏതാണ് ആരോഗ്യത്തിന് നല്ലത്

ഇന്ത്യന്‍ ടോയ്‌ലറ്റും യൂറോപ്യന്‍ ടോയ്‌ലറ്റും ഉപയോഗിക്കുമ്പോഴുളള വ്യത്യാസങ്ങളും ആരോഗ്യ അപകട സാധ്യതകളും അറിയാം

ഇന്ത്യന്‍ ടോയ്‌ലറ്റോ യൂറോപ്യനോ...ഏതാണ് ആരോഗ്യത്തിന് നല്ലത്
dot image

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ടോയ്‌ലറ്റുകള്‍. എന്നിരുന്നാലും അവ നമ്മുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട് എന്ന കാര്യത്തെക്കുറിച്ച് പലരും ചിന്തിക്കുന്നത് അപൂര്‍വ്വമാണ്. ഇന്ത്യയില്‍ പരമ്പരാഗത ഇന്ത്യന്‍ സ്‌ക്വാട്ട് ടോയ്‌ലറ്റുകളും പാശ്ചാത്യ ശൈലിയിലുള്ള സിറ്റിംഗ് ടോയ്‌ലറ്റുകളും വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഓരോന്നിനും അതിന്റേതായ സൗകര്യങ്ങളും ദോഷങ്ങളും ഉണ്ട്. ചില ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാണെന്നാണ്. പാശ്ചാത്യ ടോയ്‌ലറ്റുകള്‍ കൂടുതല്‍ പ്രായോഗികവും സുഖകരവുമാണെന്ന് മറ്റ് ചിലരും പറയുന്നു. എങ്കിലും ഇവയുടെ പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.

toilet use

ഇന്ത്യന്‍ ടോയ്‌ലറ്റുകളില്‍ സ്‌ക്വാട്ടിംഗ് (കുത്തിയിരിക്കുന്നത് )ആവശ്യമാണ്. ഇത് സ്വാഭാവികമായും കുടലിന്റെ അവസാന ഭാഗമായ മലാശയം നേര്‍രേഖയിലാക്കാനും ശോധന സുഗമമാക്കാനും സഹായിക്കുന്നു. എന്നാല്‍ പാശ്ചാത്യ ടോയ്‌ലറ്റുകള്‍ നിങ്ങളെ നിവര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് സ്വാഭാവികമായുളള ശോധനയെ സഹായിക്കണമെന്നില്ല.

പ്രായമായവര്‍, കാല്‍മുട്ട് വേദനയുളളവര്‍, ശാരീരിക വൈകല്യമുളളവര്‍ എന്നിവര്‍ക്ക് ഇന്ത്യന്‍ ടോയ്‌ലറ്റില്‍ ഇരിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കുട്ടികള്‍, പ്രായമായവര്‍, രോഗത്തില്‍നിന്ന് സുഖം പ്രാപിക്കുന്ന ആളുകള്‍ എന്നിവര്‍ക്ക് പാശ്ചാത്യ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നത് എളുപ്പമാണ്.

ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ക്ക് സാധാരണയായി സീറ്റുമായി നേരിട്ട് സമ്പര്‍ക്കം ഉണ്ടാകില്ല. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. എന്നിരുന്നാലും അവ വൃത്തിയാക്കാന്‍ കൂടുതല്‍ വെള്ളവും പരിശ്രമവും ആവശ്യമായി വന്നേക്കാം. വെസ്റ്റേണ്‍ ടോയ്‌ലറ്റുകള്‍ കൂടുതല്‍ സുഖകരമാണ്.പക്ഷേ ശുചിത്വം പാലിക്കുന്നതിന് പതിവായി സീറ്റ് വൃത്തിയാക്കേണ്ടത് ആവശ്യമാണ്.

toilet use

ആരോഗ്യ അപകട സാധ്യതകള്‍

ഇന്ത്യന്‍ ടോയ്‌ലറ്റുകളില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് കാല്‍മുട്ടുകള്‍ക്കും കണങ്കാലുകള്‍ക്കും ആയാസമുണ്ടാക്കും. മറുവശത്ത് വെസ്‌റ്റേണ്‍ ടോയ്‌ലറ്റുകളില്‍ കൂടുതല്‍ സമയം ഇരിക്കുന്നത് മൂലക്കുരു ഉണ്ടാകാനുളള സാധ്യത വര്‍ധിപ്പിക്കും.

ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ക്ക് സ്ഥലം കുറവായതിനാല്‍ അവ സ്ഥാപിക്കാന്‍ ചെലവ് കുറവാണ്. എന്നാല്‍ പാശ്ചാത്യ ടോയ്‌ലറ്റുകള്‍ക്ക് കൂടുതല്‍ സ്ഥലം ആവശ്യമാണ്. വിലയും കൂടുതലാണ്.എന്നാല്‍ സൗകര്യത്തിനായി ഇന്ന് കൂടുതല്‍പേരും ആശ്രയിക്കുന്നത് വെസ്റ്റേണ്‍ ക്ലോസറ്റുകളെയാണ്.\

toilet use

ആരോഗ്യത്തിന് നല്ലത് ഏതാണ്

ഇക്കാര്യം പ്രായം, ആരോഗ്യം, സുഖസൗകര്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ ശോധനയ്ക്ക് സഹായിക്കുന്നു. അതേസമയം വെസ്‌റ്റേണ്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സൗകര്യപ്രദമാണ്. നിങ്ങള്‍ ചെറുപ്പവും ആരോഗ്യവാനും ആണെങ്കില്‍ ഇന്ത്യന്‍ ടോയ്‌ലറ്റുകള്‍ മികച്ച ആരോഗ്യ ഗുണങ്ങള്‍ നല്‍കും. സുഖസൗകര്യങ്ങളാണ് നിങ്ങള്‍ക്ക് മുന്‍ഗണനയെങ്കില്‍ വെസ്‌റ്റേണ്‍ ടോയ്‌ലറ്റുകള്‍ മികച്ച ഓപ്ഷനാണ്.

Content Highlights : Know the differences and health risks when using Indian toilets and European toilets





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image